Middle East

ടാക്സി ലൈസൻസ് ഇല്ലാത്ത വാഹനങ്ങളിൽ യാത്രക്കാരെ കയറ്റിയാല്‍ നാടുകടത്തും

ടാക്സി ലൈസൻസ് ഇല്ലാത്ത വാഹനങ്ങളിൽ യാത്രക്കാരെ കയറ്റിക്കൊണ്ടുപോ‍കുന്നവരെ നാടുകടത്തുമെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്.

ടാക്സി ലൈസന്‍സ് ഇല്ലാത്തവരെയും വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന വിദേശികളെയുമാണു നാടുകടത്തുകയെന്നു ഗതാ‍ഗതവിഭാഗം ആക്ടിങ് അസി. അണ്ടർസെക്രട്ടറി മേജർ ജനറൽ ഫഹദ് അൽ ഷുവൈ‌ഇ അറിയിച്ചു.

ഡ്രൈവിങ് ലൈസൻസ് സമ്പാദിക്കുന്ന പലരും ഗതാഗതസംസ്കാരത്തെക്കുറിച്ചു ബോധവാന്മാരാകുന്നില്ല എന്ന അവസ്ഥ നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗതാഗത സംസ്കാരത്തെക്കുറിച്ചു ബോധവൽക്കരണത്തിനു മന്ത്രാലയം ശ്രമിക്കുന്നുണ്ട്.

അതേസമയം ഈജി‌പ്തുകാർക്കു 330000 ഡ്രൈവിങ് ലൈസൻസ് നൽകിയെന്ന പ്രചാരണം അദ്ദേഹം നിഷേധിച്ചു. ഡ്രൈവിങ് ലൈസൻസുള്ള 196000 ഈജിപ്തുകാരാണ് കുവൈത്തിൽ ഉള്ളതെന്നും അദ്ദേഹം വെളിപ്പെടുത്തി.