News

വൈറലായൊരു മായാജാലചാട്ടം

കണ്‍കെട്ട് കാഴ്ചകള്‍ വൈറലാകാന്‍ ഇന്റര്‍നെറ്റില്‍ അധികസമയം വേണ്ട. സെക്കന്റുകള്‍ കൊണ്ടാണ് മിക്ക വീഡോകളും വൈറലാകുന്നത്. ലക്ഷകണക്കിന് ആരാധകരെ ഭീതിയുടെ മുനയില്‍ നിര്‍ത്തി ഒരു പട്ടികുഞ്ഞിന്റെ ചാട്ടമാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്.

വെറും ആറ് സെക്കന്റ് നീളമുള്ള ഈ ജിഫ് കാഴ്ചക്കാരുടെ ഹൃദയം കവരുന്നു. ഓമനത്തമുള്ള ഒരു പട്ടിക്കുഞ്ഞിന് വിമാനത്തില്‍ നിന്ന് ഏതോ കഠിനഹൃദയന്‍ താഴെയിടുന്നു എന്നാണ് തുടക്കത്തില്‍ തോന്നുക. ആ പട്ടിക്കുഞ്ഞ് താഴെ വീണ് മരിക്കുമല്ലോ എന്ന് മനസ്സ് സങ്കടപ്പെടുമ്പോഴേക്കും ആശാന്‍ താഴെ മഞ്ഞിലെത്തിയിട്ടുണ്ടാകും. പിന്നെ കുസൃതിയോട് മഞ്ഞില്‍ മാന്തി കളിക്കുകയാണ്.
മഞ്ഞ് നിറഞ്ഞ പ്രതലം മേഘക്കൂട്ടമാണെന്ന് കണ്ണിനെ പറ്റിക്കുന്ന തന്ത്രമാണ് ഈ ജിഫിന്റെ ആകര്‍ഷണീയതക്ക് പുറകില്‍. സ്‌കൈ ഡൈവിങ്ങ് പപ്പി എന്ന പേരില്‍ Reddit ല്‍ പങ്ക് വെയ്ക്കപ്പെട്ട ജിഫ് ട്വിറ്ററിലും വൈറലാണ്.