Aviation

ദോ​ഹ–ചി​ക്കാ​ഗോ സ​ർ​വീ​സി​ല്‍​ ക്യൂസ്യൂട്ടുമായി ഖത്തര്‍ എയര്‍വേയ്സ്

ബി​സി​ന​സ്​ ക്ലാ​സ്​ രം​ഗ​ത്തെ വി​പ്ല​വ​ക​ര​മാ​യ ചു​വ​ടു​വെ​പ്പാ​യ ക്യൂ ​സ്യൂ​ട്ട് ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ ദോ​ഹ – ചി​ക്കാ​ഗോ സ​ർ​വീ​സി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​ അ​റി​യി​​ച്ചു. ബി​സി​ന​സ്​ ക്ലാ​സ്​ ന്യൂ​യോ​ർ​ക്കി​ലെ ജോ​ൺ എ​ഫ് കെ​ന്ന​ഡി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും വാ​ഷിം​ഗ്ട​ൺ ഡ​ല്ല​സ്​ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​മു​ള്ള സ​ർ​വീ​സു​ക​ളി​ൽ ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​ തു​ട​ക്കം കു​റി​ച്ചി​രു​ന്നു.

ഖ​ത്ത​ർ എ​യ​ർ​വേ​യ്സിെ​ൻ​റ അ​വാ​ർ​ഡ് വി​ന്നിം​ഗ് ബി​സി​ന​സ്​ ക്ലാ​സ്​ യാ​ത്ര കൂ​ടു​ത​ൽ പേ​ർ​ക്കെ​ത്തി​ക്കു​കയും അ​മേ​രി​ക്ക​ൻ വി​പ​ണി​ക​ളി​ലു​ള്ള ഖ​ത്ത​ർ എ​യ​ർ​വേ​യ്സിെന്‍റെ പ്ര​തി​ബ​ദ്ധ​ത ശ​ക്തി​പ്പെ​ടു​ത്തു​ക​യു​മാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ചി​ക്കാ​ഗോ​യി​ലെ ഓ​ഹാ​രേ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​ സ​ർ​വീ​സി​ലാ​ണ് ക്യൂ ​സ്യൂ​ട്ട് ഘ​ടി​പ്പി​ക്കു​ന്ന​ത്. ബോ​യി​ങ് 777–300 വി​മാ​ന​മാ​ണ് ഇ​തി​നാ​യി തെ​രഞ്ഞെ​ടു​ക്കു​ന്ന​ത്.

ബി​സി​ന​സ്​ ക്ലാ​സ്​ യാ​ത്ര​യി​ൽ വ്യ​ത്യ​സ്​​ത യാ​ത്രാ അ​നു​ഭ​വം ല​ഭ്യ​മാ​ക്കു​ന്ന ക്യൂ ​സൂ​ട്ട് ബോ​യിം​ഗ് 777ലാ​ണ് ആ​ദ്യ​മാ​യി ഘ​ടി​പ്പി​ച്ച​ത്. അ​ന്താ​രാ​ഷ്ട്ര ഏ​വി​യേ​ഷ​ൻ രം​ഗം ഇ​രു കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ച ക്യൂ ​സ്യൂ​ട്ടി​ലൂ​ടെ ഖ​ത്ത​ർ എ​യ​ർ​വേ​യ്സി​ന് അ​ൾ​ട്രാ​സ്​ 2017ൽ ​​ബെ​സ്​​റ്റ് എ​യ​ർ​ലൈ​ൻ ഇ​ന്ന​വേ​ഷ​ൻ ഓ​ഫ് ദി ​ഇ​യ​ർ അ​വാ​ർ​ഡ് ല​ഭി​ച്ചി​രു​ന്നു.

ര​ണ്ട് മി​ഡി​ൽ സീ​റ്റു​ക​ളെ ബെ​ഡാ​ക്കി മാ​റ്റാ​നു​ള്ള സൗ​ക​ര്യം ന​ൽ​കു​ന്ന​തോ​ടൊ​പ്പം സ്വ​കാ​ര്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി പാ​ർ​ട്ടീ​ഷ​ൻ പാ​ന​ലു​ക​ളും ക്യൂ ​സ്യൂ​ട്ടി​ൽ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്നു. യാ​ത്ര​ക്കാ​ര​ന് ആ​വ​ശ്യാ​നു​സ​ര​ണം തി​രി​ച്ച് വെ​ക്കാ​ൻ സാ​ധി​ക്കു​ന്ന ര​ണ്ട് എ​ൻ​റ​ർ​ടൈ​ൻ​മെ​ൻ​റ് സ്​​ക്രീ​നു​ക​ളും ക്യൂ ​സ്യൂ​ട്ടി​നു​ണ്ട്. നാ​ല് പേ​ർ​ക്ക് ഒ​രു​മി​ച്ചി​രു​ന്ന് സ​ഞ്ച​രി​ക്കാ​വു​ന്ന​യി​ട​മാ​ണ് ക്യൂ ​സ്യൂ​ട്ടാ​ക്കി മാറ്റിയിരിക്കുന്നത്.