Kerala

തിരുവനന്തപുരത്ത് വീണ്ടും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്

നടന്‍ പൂജപ്പുര രവിയുടെ മകന്‍ ഹരികുമാറിന്റെ എസ് ബി ഐ ഡിറ്റ് കാര്‍ഡില്‍ നിന്ന് 88500 രൂപ നഷ്ടമായി. ടെയ്പാലില്‍ നിന്ന് പണം പിന്‍വലിച്ചതായി എസ് എം എസ് വന്നപ്പേഴോണ് പണം നഷ്ടപ്പെട്ട വിവരം ഹരി അറിയുന്നത്. നഷ്ടപ്പെട്ട സന്ദേശം വന്നയുടന്‍ ബാങ്കുമായി ബന്ധപ്പെട്ടുവെങ്കിലും പണം നഷ്ടമായി.

പണം ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് നഷ്ടപ്പെട്ടു എന്ന മനസ്സിലാക്കി ഉടന്‍ ഹരി കമ്മീഷണര്‍ക്കും, സൈബര്‍ സെല്ലിനും പരാതി നല്‍കി. ഒരാഴ്ച്ചയ്ക്കുള്ളില്‍ പണം തിരികെ നല്‍കുമെന്നാണ് അധികൃതര്‍ ഹരിയെ അറിയിച്ചത്. പരാതി ലഭിച്ച പൊലീസ് സ്റ്റേഷനില്‍ സമാനമായ കേസുകള്‍ ഇതിന് മുമ്പും രേഖപ്പെടുത്തിയിട്ടുണ്ട്.

കിള്ളിപ്പാലം പോപ്പുലര്‍ കാര്‍ ഷോറൂമില്‍ ജീവനക്കാരനായ ഹരികുമാര്‍ തന്റെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഇതുവരെ മറ്റാരുമായി പങ്കുവെച്ചിട്ടില്ല എന്ന് പറഞ്ഞു.