India

പുതുച്ചേരിയാത്രയ്ക്ക് ഇനി ചിലവേറും

ചെന്നൈ നഗരത്തില്‍ നിന്നും പുതുച്ചേരിയിലേക്കുള്ള സ്വകാര്യ വാഹനയാത്രക്കിനി ചെലവേറും. ചെന്നൈയില്‍ നിന്നും പുതുച്ചേരിയിലേക്കുള്ള പ്രധാന പാതയായ ഇസിആര്‍ റോഡിലെ ടോള്‍ നിരക്കുകള്‍ നാഷനല്‍ ഹൈവേ അതോറിറ്റിക്ക് ഓഫ് ഇന്ത്യ പരിഷ്‌ക്കരിച്ചു. പുതുക്കിയ നിരക്കില്‍ അഞ്ചു രൂപ മുതല്‍ 15 രൂപ വരെ വര്‍ധനയുണ്ടായിട്ടുണ്ട്. നിരക്കുകള്‍ ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും. ചെന്നൈയിലെ അക്കര ടോള്‍ പ്ലാസ മുതല്‍ മഹാബലിപുരം വരെയുള്ള നാലുവരി പാതയും മഹാബലിപുരം മുതല്‍ പുതുച്ചേരി വരെയുള്ള രണ്ടുവരി പാതയിലുമാണ് പുതുക്കിയ ടോള്‍ നിരക്കുകള്‍ ഹൈവേ വകുപ്പ് പുറത്തിറക്കി.

പുതുച്ചേരി ഉള്‍പ്പെടെ സംസ്ഥാനത്തെ 20 ടോള്‍ പ്ലാസകളിലെ നിരക്ക് ഏപ്രില്‍ ഒന്നു മുതല്‍ ഉയര്‍ത്തുമെന്നും കഴിഞ്ഞ ദിവസം നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരുന്നു. 132 കിലോമീറ്റര്‍ ദൂരമുള്ള അക്കര ടോള്‍ ഗേറ്റ് മുതല്‍ പുതുച്ചേരി വരെ ഒരു ദിശയിലേക്ക് ടോള്‍ നിരക്ക് 88 രൂപയായും ഇരുവശത്തേക്ക് 134 രൂപയായും ഉയരും. ചെറു ചരക്ക് വാഹനങ്ങള്‍, മിനി ബസുകള്‍ എന്നിവയുടെ നിരക്ക് ഇരുഭാഗത്തേക്ക് 211 രൂപയായി.

2008ലെ നാഷനല്‍ ഹൈവേ ഫ്രീ നിയമപ്രകാരമാണ് നിരക്ക് വര്‍ധന. ട്രക്ക്, ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങളെുടെ ഇരുവളത്തേക്കുള്ള ടോള്‍ ഫീസ് 387 രൂപയായി ഉയര്‍ന്നു. വലുപ്പമേറിയ വാണിജ്യ വാഹനങ്ങള്‍ക്ക് 443 രൂപയും, നിര്‍മാണ രംഗത്ത് ഉപയോഗിക്കുന്ന ജെസിബി അടക്കമുള്ള വാഹനങ്ങള്‍ക്ക് 543 രൂപയുമാണ് പുതിയ ടോള്‍ നിരക്ക്. തമിഴ്‌നാട്ടില്‍ ആകെയുള്ള 42 ടോള്‍ പ്ലാസുകളില്‍ 22 എണ്ണത്തില്‍ നിരക്കുകള്‍ എല്ലാ സെപ്റ്റംബറിലും മറ്റുള്ളവയുടേത് ഏപ്രില്‍ ഒന്നിനുമാണ് പരിക്ഷ്‌കരിക്കുന്നത്.