Kerala

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറക്കാം; സൗ​ദി എയര്‍ലൈന്‍സ് പഠന റിപ്പോര്‍ട്ട്

ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വി​സി​ന്​ അ​നു​യോ​ജ്യ​മെ​ന്ന്​ സൗ​ദി എയര്‍ലൈന്‍സ് പഠന റിപ്പോര്‍ട്ട്. ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ൽ ഒാ​ഫ്​ സി​വി​ൽ ഏ​വി​യേ​ഷ​​ൻ (ഡി.​ജി.​സി.​എ) ആ​വ​ശ്യ​പ്പെ​ട്ട​തി​​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ​ സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ ക​രി​പ്പൂ​രി​ൽ സു​ര​ക്ഷാ വി​ല​യി​രു​ത്ത​ൽ പ​ഠ​നം ന​ട​ത്തി​യി​രു​ന്നു.

പ​ഠ​ന​ത്തി​​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ക​രി​പ്പൂ​രി​ൽ ത​ങ്ങ​ളു​ടെ വി​മാ​ന​ങ്ങ​ൾ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളു​ണ്ടെ​ന്ന്​ അ​തോ​റി​റ്റി​ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഡി.​ജി.​സി.​എ ആ​വ​ശ്യ​പ്പെ​ട്ട വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ക​രി​പ്പൂ​രി​ലെ അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂര്‍ത്തിയാക്കിയത്.

വിമാന കമ്പനിയുടെ റിപ്പോര്‍ട്ട് കേന്ദ്ര കാര്യാലയത്തില്‍ സമര്‍പ്പിക്കും. തുടര്‍ന്ന് ഇവിടെ നിന്നും അന്തിമ അംഗീകാരത്തിനായി ഡി.ജി.സി.എക്കു കൈമാറും. നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാവുകയാണെങ്കില്‍ കരിപ്പൂരില്‍ നിന്നും സര്‍വീസ് പുനരാരംഭിക്കുന്നതിന് സൗദി എയര്‍ലൈന്‍സിന് അനുമതി ലഭിച്ചേക്കും.