Tech

നോക്കിയയുടെ വിലകുറഞ്ഞ ആൻഡ്രോയിഡ് ഫോണ്‍ ഇന്ത്യയില്‍

നോക്കിയയുടെ ഏറ്റവും വിലകുറഞ്ഞ ആൻഡ്രോയിഡ്​ ഫോൺ ഇന്ത്യയിൽ പുറത്തിറക്കി. ആ​ൻഡ്രോയിഡ്​ ഒറിയോ ഗോ എഡിഷനിൽ പ്രവർത്തിക്കുന്ന ഫോണാണ്​ പുറത്തിറക്കിയത്. ഗൂഗിളിന്‍റെ പ്രധാന ആപ്പുകളുടെ ചെറുപതിപ്പുകള്‍ ഫോണില്‍ ലഭ്യമാകും.

4.5 ഇഞ്ച്‌ ഡിസ്പ്ലേയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. 1.1 ജിഗാഹെഡ്​സ്​ ക്വാഡ്​ കോർ മീഡിയടെക്​ പ്രോസസര്‍ ഫോണിനു കരുത്ത്​ പകരും 1 ജി.ബിയാണ്​ റാം. 5 മെഗാപിക്​സലാണ്​ കാമറ. രണ്ട്​ മെഗാപിക്​സലി​ന്‍റെതാണ്​ മുൻ കാമറ. പിന്നിൽ എൽ.ഇ.ഡി ഫ്ലാഷും നൽകിയിരിക്കുന്നു. എട്ട്​ ജി.ബിയാണ്​ സ്​റ്റോറേജ്​ ഇത്​ 128 ജി.ബി വരെ ദീർഘിപ്പിക്കാം.

4 ജി വോൾട്ടാണ്​ കണ്​ക്​ടിവിറ്റിക്കായി നൽകിയിരിക്കുന്നത്​. വൈ-ഫൈ, ബ്ലൂടുത്ത്​ തുടങ്ങിയ കണക്​ടിവിറ്റി ഫീച്ചറുകളും ലഭ്യമാണ്​. 2150 എം.എ.എച്ചി​ന്‍റെ ബാറ്ററിയാണ്​ ഉണ്ടാവുക. 9 മണിക്കുർ ടോക്​ടൈമും 15 ദിവസം സ്റ്റാന്‍റ് ​ബൈ ടൈമും ബാറ്ററി നൽകും. 5499 രൂപയാണ്​ ഫോണി​ന്‍റെ വില. റെഡ്​ബസ്​ വഴി ഫോൺ ബുക്ക്​ ചെയ്യുന്നവർക്ക്​ 20 ശതമാനം ഡിസ്​കൗണ്ടും നൽകും.