Kerala

വിഴിഞ്ഞത്ത് അമേഡിയ 29ന് എത്തും

ആഡംബര കപ്പലായ അമേഡിയ വിഴിഞ്ഞം തുറമുഖത്ത് 29ന് എത്തുന്നു. ചലിക്കുന്ന കൊട്ടാരമായ അമേഡിയ 505 സഞ്ചാരികളുമായി ശ്രീലങ്കയിലെ ഹംപന്‍തോട്ട തുറമുഖത്ത് നിന്നുമാണ് വരുന്നത്.

29ന് രാവിലെ വിഴിഞ്ഞത്തെത്തുന്ന കപ്പലില്‍ 319 ജീവനക്കാരാണ് ഉള്ളത്.
കപ്പലിന്റെ വലുപ്പം കാരണം തുറമുഖത്തിന്റെ ബെയിസിന് പുറത്താവും നങ്കൂരമിടുക. ബോട്ടില്‍ വരുന്ന യാത്രക്കാരെ ചെറുബോട്ടുകളിലായി പുതിയ വാര്‍ഫില്‍ എത്തിക്കും.

തുടര്‍ന്ന് അവര്‍ നാട്ടുകാഴ്ചകള്‍ കാണാനായി പോകും. വൈകുന്നേരം മടങ്ങിയെത്തുന്ന കപ്പല്‍ രാത്രി എട്ടു മണിയോടെ കൊച്ചി തുറമുഖത്തേക്ക് യാത്രയാകും.

ടൂറിസം സീസണിലെ രണ്ടാമത്തെ യാത്രാക്കപ്പലാണ് അമേഡിയ. കഴിഞ്ഞ മാസം രണ്ടിനു സില്‍വര്‍ ഡിസ്‌ക്കവര്‍ എന്ന യാത്രാക്കപ്പല്‍ വിഴിഞ്ഞത്ത് എത്തിയിരുന്നത്.