Middle East

അല്‍ മര്‍മൂം പൈതൃകോല്‍സവവും ഒട്ടക ഓട്ടമത്സരവും 29 മുതല്‍

ഒട്ടക പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന ദുബൈയിലെ അൽ മർമൂം ഒട്ടക ഒാട്ടമത്സരവും പൈതൃകോത്സവവും 29ന് തുടങ്ങും. സ്വദേശിയും വിദേശി സഞ്ചാരികളും ഒരേപോലെ കാത്തിരിക്കുന്ന മര്‍ഹൂം ഉത്സവത്തില്‍ ഇമറാത്തി സംസ്ക്കാരവും പൈതൃകവും വിശദീകരിക്കുന്ന നൂറിലേറെ സ്റ്റാളുകളും വിപണന കേന്ദ്രങ്ങളും ഉണ്ടാകും.

കരകൗശല ഉൽപന്നങ്ങൾ, ഭക്ഷണശാലകൾ, കലാപ്രകടനങ്ങൾ, നൃത്ത-സംഗീത രാവുകൾ എന്നിവയും ഒരുക്കും. ഒമാൻ, ഇന്ത്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള പരമ്പരാഗത നൃത്തരൂപങ്ങളും വിവാഹ ചടങ്ങളുകളുടെ മാതൃകകളും ഉത്സവത്തിന്‍റെ ഭാഗമായി നടക്കും​. ഓരോ വര്‍ഷവും മർമൂം പൈതൃക ഉത്സവത്തിന് എത്തുന്ന​ സന്ദർശകരുടെ എണ്ണത്തിൽ വർധനവുണ്ടെന്ന്​ മാർക്കറ്റിങ്​ ഇവന്‍റ്​ വിഭാഗം മേധാവി അബ്​ദുല്ല ഫറാജ്​ പറഞ്ഞു.

ദുബൈയുടെ സംസ്​ക്കാരവും ചരിത്രവും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകർക്കും താമസക്കാർക്കും നേരിട്ട്​ അനുഭവിച്ചറിയാൻ അവസരമൊരുക്കുകയാണ്​ ഉത്സവത്തി​ന്‍റെ ലക്ഷ്യം. മർമൂം ഒട്ടക ഒാട്ട മത്സരത്തി​ന്‍റെ 37ാം എഡിഷൻ​ ഏപ്രിൽ ഒന്നു മുതല്‍​ തുടങ്ങും. 381 ലാപ്പുകളായാണ്​ മത്സരം. 304 ആഡംബര വാഹനങ്ങൾ, 48 കാഷ്​ അവാർഡുകൾ, 46 ബഹുമതി ചിഹ്​നങ്ങൾ എന്നിവ സമ്മാനമായി നൽകും. ദുബൈ അൽ​ഐൻ റോഡിലെ അൽ ലിസൈലിയിലുള്ള അൽ മർമൂം സ്​മാർട്ട്​ കാമൽ റേസിങ്​ ട്രാക്കിലാണ്​ മത്സരങ്ങൾ അരങ്ങേറുക.