Kerala

ഈസ്റ്റര്‍: കേരള ആര്‍.ടി.സിക്ക് ഏഴു പ്രത്യേക ബസ്സുകള്‍ കൂടി

ഈസ്റ്റര്‍ അവധിയോടനുബന്ധിച്ച് ബാംഗ്ലൂരില്‍ നിന്നും കൂടുതല്‍ പ്രത്യേക ബസ്സുകളുമായി കേരള ആര്‍.ടി.സി. നേരത്തേ പ്രഖ്യാപിച്ചവ കൂടാതെ ഏഴു പ്രത്യേക സര്‍വീസുകള്‍ കൂടി നടത്തും. ബസ്സുകളുടെ സമയവും റൂട്ടും പിന്നീട് അറിയിക്കും. ബസ്സുകളുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ഉടന്‍ ആരംഭിച്ചേക്കും. നേരത്തേ 13 പ്രത്യേക ബസ്സുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആകെ പ്രത്യേക സര്‍വീസുകളുടെ എണ്ണം 20 ആയി.

അവധിയോടനുബന്ധിച്ച് പതിവ് സര്‍വീസുകളിലും നേരത്തേ പ്രഖ്യാപിച്ച പ്രത്യേക സര്‍വീസുകളിലും ടിക്കറ്റുകള്‍ തീര്‍ന്നിരുന്നു. 27, 28, 29 തിയ്യതികളിലാണ് കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. ഇതേത്തുടര്‍ന്നാണ് കൂടുതല്‍ ബസ്സുകള്‍ പ്രഖ്യാപിക്കാന്‍ കേരള ആര്‍.ടി.സി. തയ്യാറായത്. അവധിക്കുശേഷവും കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് ബെംഗളൂരുവിലേക്കും പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ട്.

കേരളത്തിലേക്കുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് കര്‍ണാടക ആര്‍.ടി.സി.യും പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ട്. അവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള തീവണ്ടികളില്‍ മാസങ്ങള്‍ക്കു മുമ്പുതന്നെ ടിക്കറ്റുകള്‍ തീര്‍ന്നിരുന്നു.