Middle East

ദുബൈ സുല്‍ത്താന്‍റെ ചിത്രം ആലേഖനം ചെയ്ത വിമാനങ്ങളുമായി എമിറേറ്റ്‌സ്‌

സായിദ് വര്‍ഷാചരണത്തിന്‍റെ’ ഭാഗമായി ദുബൈ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ ചിത്രം ആലേഖനം ചെയ്ത പത്ത് എമിറേറ്റ്‌സ് വിമാനങ്ങള്‍ ലോകം മുഴുവന്‍ പറന്നു തുടങ്ങി. ആറു ഭൂഖണ്ഡങ്ങളിലെ 90 ലക്ഷ്യ സ്ഥാനങ്ങളിലേക്കായി ഇതുവരെ ഈ പ്രത്യേക വിമാനങ്ങള്‍ പറന്നത് 40 ലക്ഷം കിലോമീറ്ററാണ്.

കഴിഞ്ഞ നവംബറിലാണ് സായിദ് വര്‍ഷത്തില്‍ രാഷ്ട്രപിതാവിന് ആദരവര്‍പ്പിച്ച് അദ്ദേഹത്തിന്‍റെ ചിത്രം ആലേഖനം ചെയ്ത എമിറേറ്റ്‌സിന്‍റെ ആദ്യ വിമാനം യാത്ര തുടങ്ങിയത്. പിന്നീട് കൂടുതല്‍ വിമാനങ്ങള്‍ ഈ ശ്രേണിയിലേക്ക് വന്നു. ഇതുവരെയായി 1500 സര്‍വീസുകളാണ് ഈ വിമാനങ്ങള്‍ നടത്തിയതെന്നും ഈ വര്‍ഷം മുഴുവന്‍ വിമാനങ്ങള്‍ സര്‍വീസുകള്‍ നടത്തുമെന്നും എമിറേറ്റ്‌സ് അറിയിച്ചു.

അഞ്ച് എയര്‍ബസ് വിമാനങ്ങളും അഞ്ച് ബോയിങ് വിമാനങ്ങളുമാണ് റോം, സിഡ്‌നി, ഹോങ്കോങ്, ലോസ് ആഞ്ചലിസ് തുടങ്ങി ലോകത്തെ പ്രമുഖ നഗരങ്ങളിലേക്ക് ശൈഖ് സായിദിന്‍റെ പെരുമയുമായി യാത്ര ചെയ്യുന്നത്.