Kerala

ഭൗമമണിക്കൂര്‍ ആചരണത്തില്‍ കേരളവും

ഭൂമിക്കും പുതിയതലമുറയ്ക്കും വേണ്ടി ലോകമെങ്ങും ആചരിക്കുന്ന ഭൗമമണിക്കൂര്‍ (എര്‍ത്ത് അവര്‍ 2018) ആചരണത്തില്‍ കേരളവും പങ്കുചേരുന്നു. ഇന്നു രാത്രി എട്ടരമണിമുതല്‍ ഒമ്പതരവരെ വിളക്കുകള്‍ അണച്ചും പ്രകാശംകുറച്ചുമായിരിക്കും ഭൗമമണിക്കൂര്‍ ആചരിക്കുന്നത്.

അപകടകരമായ വികിരണങ്ങള്‍ തടയാനും പാരമ്പര്യേതര ഊര്‍ജം പ്രോത്സാഹിപ്പിക്കാനുമുള്ള രാജ്യത്തിന്‍രെ ശ്രമത്തെ ഭൗമ മണിക്കൂര്‍ ആചാരണം പിന്തുണയ്ക്കുന്നതായും ജനങ്ങള്‍ ഇതില്‍ പങ്കാളികളാകണമെന്നും ഗവര്‍ണര്‍ പി സദാശിവം ആഹ്വാനം ചെയ്തു. രാഷ്ട്രപതി ഭവൻ, ഇന്ത്യ ഗേറ്റ്, റെഡ് ഫോർട്ട് എന്നിവിടങ്ങളിലും ഭൗമ മണിക്കൂറിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അധികൃതർ വെളിച്ചം അണയ്ക്കും.

വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്വര്‍ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ആഗോളതാപനത്തിനും കലാവാസ്ഥാ വ്യതിയാനത്തിനുമെതിരേ എര്‍ത്ത് അവര്‍ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. 2007ല്‍ ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് ഭൗമ മണിക്കൂര്‍ ആചരണം ആരംഭിക്കുന്നത്. 2007ല്‍ ഓസ്ട്രേലിയയിലാണ് ഭൗമ മണിക്കൂര്‍ ആചരണം ആരംഭിക്കുന്നത്. ഇന്ന് 152 രാജ്യങ്ങള്‍ ഈ ക്യാംപയ്നില്‍ പങ്കാളികളാണ്.