Middle East

അവാഫിയില്‍ താമസസൗകര്യം ഓണ്‍ലൈന്‍ വഴിയും

റാസല്‍ഖൈമയിലെ പൈതൃകോത്സവ കേന്ദ്രമായ അവാഫിയില്‍ എത്തുന്നവര്‍ക്ക് താല്‍ക്കാലിക താമസ ഇടങ്ങളായ ഫാമുകള്‍ ഇനി ഓണ്‍ലൈന്‍ വഴി ബുക്കുചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു.

റാസല്‍ഖൈമയിലെ മനോഹരമായ അവാഫി പ്രദേശത്താണ് ഓഫ്‌റോഡ്‌ മത്സരങ്ങളും പരമ്പരാഗത നൃത്തരൂപങ്ങളും പൈതൃകപ്രദര്‍ശനങ്ങളും സമന്വയിക്കുന്ന പ്രശസ്തമായ അവാഫി ഫെസ്റ്റിവല്‍ നടക്കുന്നത്. സന്ദര്‍ശകര്‍ക്ക് സൗകര്യപ്രദമായ സേവനം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനമെന്ന് സാമ്പത്തിക വികസന വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുല്‍ റഹ്മാന്‍ അല്‍ ഷായബ് പറഞ്ഞു.

പുതിയ സര്‍വീസ് പ്രകാരം ഫാം ഓണ്‍ലൈന്‍ അപേക്ഷകര്‍ക്ക് 48 മണിക്കൂറിനുള്ളില്‍ ഈ സേവനം ലഭ്യമാകും. ഐ.ഡി. കാര്‍ഡിന്‍റെ പകര്‍പ്പുസഹിതമാണ് അപേക്ഷിക്കേണ്ടത്. നവീകരിച്ച അഞ്ഞൂറോളം ഫാമുകളാണ് ഇവിടെയുള്ളത്.