Tech

ബി.എസ്.എന്‍.എല്‍ 4ജി ജൂണില്‍; 5ജി അടുത്ത വര്‍ഷം

ബി.​എ​സ്.​എ​ൻ.​എ​ൽ​ മൊ​ബൈ​ൽ ​4ജി സേ​വ​നം ജൂ​ൺ അ​വ​സാ​ന​ത്തോ​ടെ രാ​ജ്യ​ത്ത് ല​ഭ്യ​മാ​കും. മഹാനഗര്‍ ടെലികോം നിഗം ലിമിറ്റഡിന്‍റെ നിയന്ത്രണത്തിലുള്ള ഡല്‍ഹി, മുംബൈ നഗരങ്ങളില്‍ ഒഴികെ 4ജി വ്യാപിപ്പിക്കാനാണ് ടെലികോം വകുപ്പിന്‍റെ ശ്രമം. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ 7,000 കോടിയും ബി.എസ്.എന്‍.എല്‍ 5,500 കോടിയും നീക്കിവെയ്ക്കും.

കേരളത്തില്‍ നിലവില്‍ 4ജി സേവനം ലഭിക്കുന്നത് ഇടുക്കിയിലെ ഉടുമ്പന്‍ചോലയില്‍ മാത്രമാണ്. ഒറീസയിലും പരീക്ഷണാടിസ്ഥാനത്തില്‍ 4ജി ഉടന്‍ നിലവില്‍ വരും. ടെലികോം രംഗത്തെ കടുത്ത മത്സരങ്ങള്‍ കാരണം മൊബൈല്‍ സേവന രംഗത്തുനിന്നും ബി.എസ്.എന്‍.എല്‍ പിന്തള്ളപ്പെടാതിരിക്കാന്‍ 4ജി സേവനം വിപുലമാക്കാന്‍വേ​ണ്ട അ​നു​മ​തി​യും പി​ന്തു​ണ​യും ന​ൽ​ക​ണ​മെ​ന്ന്​ പാ​ർ​ല​മെന്‍റ​റി സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ട്​ ശുപാ​ർ​ശ ചെ​യ്​​തി​ട്ടു​ണ്ട്.

അ​തി​നി​ടെ 5​ജി ​സേ​വ​നം തു​ട​ങ്ങു​ന്ന​തി​ന്​ നോ​ക്കി​യ, ഇ​സ​ഡ്​ ടി​.ഇ എ​ന്നീ ക​മ്പ​നി​ക​ളു​മാ​യി ബി.​എ​സ്.​എ​ൻ.​എ​ൽ ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു. 4ജി വ്യാ​പി​പ്പി​ക്കാ​നു​ള്ള ക​രാ​റും ​ഈ കമ്പനികള്‍ക്കാണ്. അടുത്ത വര്‍ഷം 5ജി സേവനം ലഭ്യമാക്കാം എന്നാണു ബി.​എ​സ്.​എ​ൻ.​എ​ല്ലി​​ന്‍റെ പ്ര​തീ​ക്ഷ. അ​ടു​ത്ത ഒ​രു വ​ർ​ഷ​ത്തി​നി​ടെ​ രാ​ജ്യ​ത്ത്​ ഒ​രു ല​ക്ഷം വൈ​ഫൈ ഹോ​ട്ട്​ സ്​​പോട്ടുകള്‍​ സ്ഥാപിക്കാനും പദ്ധതിയുണ്ട്.