News

കുപ്പിവെള്ളത്തിന്‍റെ വില 12 രൂപയാക്കി

കുപ്പിവെള്ളത്തിനു വില കുറയുന്നു. കുപ്പിവെള്ള നിര്‍മാണ കമ്പനികളുടെ സംഘടനകള്‍ സംയുക്തമായാണ് വില കുറയ്ക്കാന്‍ തീരുമാനമെടുത്തത്.

ഏപ്രില്‍ രണ്ടു മുതല്‍ ബോട്ടില്‍ ഒന്നിനു വില 12 രൂപയാകും. കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്ചേഴ്സ് അസോസിയേഷന്‍റെതാണ് തീരുമാനം. നിലവില്‍ കുപ്പിവെള്ളത്തിന് 15, 20 രൂപ മുതലാണ് ഈടാക്കുന്നത്.