News

ഐ.ആര്‍.സി.ടി.സിയും ഒലയും കൈകോര്‍ക്കുന്നു

ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷനും (ഐ.ആര്‍.സി.ടി.സി) ഒല ടാക്സിയും ഒന്നിക്കുന്നു. ഐ.ആര്‍.സി.ടി.സി ആപ്ലിക്കേഷന്‍ വഴിയും വെബ്സൈറ്റ് വഴിയും ഒല ടാക്സി ബുക്ക് ചെയ്യാനുള്ള പുതിയ സംവിധാനം അവതരിപ്പിച്ചാണ് ഈ കൈകോര്‍ക്കല്‍.

ആറു മാസത്തെ പരീക്ഷണ പദ്ധതി ആയാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. ഇതു വിജയിച്ചാല്‍ തുടര്‍ന്നും ഒലയുടെ സേവനം ട്രെയിന്‍ യാത്രക്കാര്‍ക്ക് ഉപയോഗിക്കാം. ഒല ടാക്സിയുടെ മൈക്രോ, മിനി, ഷെയറിംഗ് വണ്ടികള്‍ യാത്രക്കാര്‍ക്ക് ലഭ്യമാകും. ഇതിന്‍റെ വിവരങ്ങള്‍ അപ്ലിക്കേഷനില്‍ ലഭ്യമാണ്.

എന്നാല്‍ ഡിസ്കൌണ്ട് യാത്രകള്‍ ലഭിക്കില്ല. യാത്രയുടെ ഒരാഴ്ച മുമ്പ് ഒല ടാക്സിയുടെ സേവനം ബുക്ക് ചെയ്യാം. കൂടാതെ ഐ.ആര്‍.സി.ടി.സി ഔട്ട്‌ലറ്റുകളിലെ ഒലയുടെ സ്വയം ഉപയോഗിക്കാവുന്ന ബൂത്തുകളില്‍ നിന്നും ബുക്ക് ചെയ്യാം.

ഐ.ആര്‍.സി.ടി.സിയുടെ ഈ പുതിയ സംവിധാനം വഴി യാത്ര സുഖകരമാക്കാം. പ്രത്യേകിച്ചും തിരക്കുകൂടിയ നഗരങ്ങളില്‍. ടാക്സി കിട്ടാന്‍ ക്യൂ നില്‍ക്കേണ്ട ആവശ്യവും ഇല്ല. ട്രെയിന്‍ ഇറങ്ങുന്ന സ്റ്റോപ്പില്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത നിലയ്ക്ക് ടാക്സി എത്തും.