News

നിവിന്‍ പോളിക്ക് പരിക്ക്

കായംകുളം കൊച്ചുണ്ണി സിനിമയുടെ ഷൂട്ടിങ്ങിനിടെ നായകന്‍ നിവിന്‍ പോളിക്ക് പരിക്ക്. പട്ടാളക്കാരുമായി ഏറ്റുമുട്ടുന്ന രംഗം ചിത്രീകരിക്കവെയാണ് താരത്തിന്‍റെ ഇടതു കൈയ്ക്ക് പരിക്കേറ്റത്.

ഇതിനെ തുടര്‍ന്ന് നിവിന്‍ 15 ദിവസത്തെ വിശ്രമത്തിലാണ്. ഗോവയിലായിരുന്നു ചിത്രീകരണം. സിനിമയുടെ അടുത്ത ഷെഡ്യൂള്‍ ശ്രീലങ്കയിലാണ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചരിത്ര സിനിമയാണ് കായംകുളം കൊച്ചുണ്ണി.

മോഹന്‍ലാലിനൊപ്പം നിവിന്‍ പോളി ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് കായംകുളം കൊച്ചുണ്ണി. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്‍റെതാണ് തിരക്കഥ. പ്രിയ ആനന്ദ്, സണ്ണി വെയിന്‍, ബാബു ആന്‍റണി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.