Aviation

വിമാനങ്ങള്‍ വഴി തിരിച്ച് വിടുന്നു

ഹൈദരബാദ് -ബംഗ്ലൂരു സ്‌പൈസ് ജെറ്റ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയതിനെത്തുടര്‍ന്ന് വിമാനങ്ങള്‍ വഴിതിരിച്ച് വിടുന്നു.അപകടത്തെത്തുടര്‍ന്ന് റണ്‍വെ താല്‍കാലികമായി അടച്ചു.


സ്‌പൈസ് ജെറ്റിന്റെ എസ്.ജി 1238 വിമാനമാണ് ഇന്ന് പുലര്‍ച്ചെ ബംഗളൂരു വിമാനത്താവളത്തില്‍ തെന്നിമാറിയത്. ഇതേ തുടര്‍ന്നാണ് വിമാന സര്‍വീസ് വഴിതിരിച്ച് വിട്ടത്.

ബംഗ്ലൂരുവില്‍ ഇറങ്ങേണ്ടിയിരുന്ന 10 വിമാനങ്ങള്‍ ചെന്നെയിലേക്കും, രണ്ടെണ്ണം ത്രിച്ചിയിലേക്കും കോയമ്പത്തുരിലേക്കും ആണ് തിരിച്ച് വിട്ടത്.