News

ഈസ്റ്റർ: സുവിധ, സ്പെഷൽ ഫെയർ ട്രെയിനുകൾ പ്രഖ്യാപിച്ചു

ഈസ്റ്റർ ആഘോഷത്തിനു ചെന്നൈയില്‍ നിന്നും കേരളത്തിലേയ്ക്കുള്ള തിരക്കു കുറയ്ക്കാൻ സുവിധ, സ്പെഷ്യൽ ഫെയർ ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചു. ടിക്കറ്റ് ബുക്കിങ് ഇന്നു രാവിലെ ആരംഭിച്ചു.

ചെന്നൈ സെൻട്രൽ–എറണാകുളം ജങ്ങ്ഷന്‍ (82641) സുവിധ ഈ മാസം 28നു രാത്രി എട്ടു മണിക്ക് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 8.45ന് എറണാകുളം  ടൗണില്‍ എത്തും. സ്റ്റോപ്പുകൾ–ആർക്കോണം, കട്പാഡി, ജോലാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ.

എറണാകുളം ജങ്ങ്ഷന്‍–ചെന്നൈ സെൻട്രൽ (06060) സ്പെഷ്യൽ ഫെയർ ട്രെയിൻ 29നു രാത്രി 7.30നു പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 8.30നു ചെന്നൈയിൽ എത്തും. സ്റ്റോപ്പുകൾ– ആലുവ, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ട്, കാട്പാഡി, ആർക്കോണം, പെരമ്പൂർ.

ചെന്നൈ എഗ്‍മൂർ–എറണാകുളം ജങ്ങ്ഷന്‍ (06067) സ്പെഷൽ ഫെയർ ട്രെയിൻ ഏപ്രിൽ ഒന്നിനു രാത്രി 10.15നു പുറപ്പെട്ടു പിറ്റേദിവസം രാവിലെ 10.50ന് എറണാകുളം ജങ്ങ്ഷനില്‍ എത്തും. സ്റ്റോപ്പുകൾ–ആർക്കോണം, കാട്പാഡി, ജോലാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ.