Tech

ഗ്രൂപ്പുകൾക്ക് വാട്​സ്​ആപ്പില്‍ പുതിയ ഫീച്ചർ

ഗ്രൂപ്പുകൾക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ച്​ വാട്​സ്​ആപ്പ്​. ഗ്രൂപ്പിനെ കുറിച്ചുള്ള വിവരണം ഉൾപ്പെടുത്തുന്നതിനുള്ള സംവിധാനമാണ്​ കമ്പനി അവതരിപ്പിച്ചത്​. ആൻഡ്രോയിഡ്​, വിൻഡോസ്​ ഫോണുകളിലാവും പുതിയ അപ്​ഡേഷൻ ആദ്യം ലഭ്യമാകുക.

ഗ്രൂപ്പിലെ പ്രത്യേക അംഗത്തിന്​ ഇതിനെ സംബന്ധിച്ചുള്ള വിവരണം ഉൾപ്പെടുത്താനുള്ള സംവിധാനമാണ്​​ വാട്​സ്ആപ്പ് നൽകുക. ചാറ്റ്​ വിൻഡോയിൽ തന്നെ ഗ്രൂപ്പിനെ സംബന്ധിച്ചുള്ള വിവരണവും ലഭ്യമാകും. ഗ്രൂപ്പി​ലേക്ക്​ ആളുകളെ ക്ഷണിച്ചുള്ള ഇൻവിറ്റേഷൻ ലിങ്കിലും ഇൗ വിവരണം കാണാൻ സാധിക്കും.

ഇതിനൊപ്പം ഗ്രൂപ്പ്​ മെമ്പർമാരെ സേർച്ച്​ ചെയ്​ത്​ കണ്ടെത്താനുള്ള സംവിധാനവും വാട്​സ്​ആപ്പ്​ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്​. ​ഐഫോണിൽ ഇൗ സംവിധാനം നേരത്തെ തന്നെ ഉൾപ്പെടുത്തിയിരുന്നു.