India

മുംബൈ-പൂണെ എക്സ്പ്രസ് വേയില്‍ രണ്ടു തുരങ്കങ്ങള്‍ കൂടി

മുംബൈ-പുണെ എക്സ്പ്രസ് വേയിൽ 22 മീറ്റർ വീതം വീതിയുള്ള രണ്ടു തുരങ്കങ്ങൾ കൂടി നിർമിക്കുന്നു. യാത്രാസമയം കുറയ്ക്കാനുള്ള പദ്ധതിയുമായാണ് മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് ഡവലപ്മെന്‍റ് കോർപറേഷൻ രംഗത്തെത്തിയത്.  ഇരുനഗരങ്ങളിലേക്കും പതിവായി പോയിവരുന്നവർക്ക് ഭാവിയിൽ വലിയ ആശ്വാസമാകും ഈ തുരങ്ക പാത.

പദ്ധതി യാഥാർഥ്യമാകാൻ വർഷങ്ങൾ എടുക്കുമെങ്കിലും നിലവിൽ അവധി ദിനങ്ങളിൽ കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പാതയിൽ പുതിയ വികസന പദ്ധതികൾക്കുള്ള നീക്കം യാത്രക്കാർക്ക് ഏറെ ഗുണകരമാകും. ഒൻപതു കിലോമീറ്ററോളം നീളുമുളളതായിരിക്കും തുരങ്കം.

കുസ്ഗാവ്-ചവാനി ഗ്രാമങ്ങൾ ബന്ധിപ്പിക്കുന്ന വിധത്തിലായിരിക്കും തുരങ്കപാത. മുംബൈ-പുണെ യാത്രയിൽ നിലവിലെ പാതയേക്കാൾ 20 മിനിറ്റെങ്കിലും ലാഭമുണ്ടാക്കുന്നതാകുമെന്ന് എം.എസ്.ആര്‍.ഡി.സി അധികൃതർ അറിയിച്ചു.