Kerala

ഉത്തരവാദിത്ത മിഷന്‍ സംരംഭക പരിശീലനം സംഘടിപ്പിക്കുന്നു

സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ നേതൃത്വത്തില്‍ സംരംഭകത്വ വികസന പരിശീലനം സംഘടിപ്പിക്കുന്നു. തിരുവനന്തപുരം   ജില്ലയിൽ ഹോം സ്റ്റേ, ഫാം സ്റ്റേ, ടെന്‍ഡുകള്‍ ഉപയോഗിച്ചുള്ള താമസ സൗകര്യം എന്നിവ ആരംഭിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്കാണ് സംരംഭകത്വ വികസന പരിശീലനം സംഘടിപ്പിക്കുന്നത്. ആവശ്യമായ സ്ഥല സൗകര്യം ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഈ മാസം 22 .

അപേക്ഷ അയക്കേണ്ട വിലാസം

രജിത് പി

ജില്ലാ ഉത്തരവാദിത്ത ടൂറിസം മിഷൻ കോർഡിനേറ്റർ -തിരുവനന്തപുരം

കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ

സംസ്ഥാന മിഷൻ ഓഫിസ്

ടൂറിസം വകുപ്പ് , പാർക്ക്  വ്യൂ

തിരുവനന്തപുരം -695033

ഫോൺ: 9605233584