News

യാത്രാപ്രിയന്‍,സഹസ്രകോടീശ്വരന്‍: മഹേന്ദ്ര രാജാവ് വീണ്ടും രാജ്യസഭയിലേക്ക്

കോടികള്‍ കൊണ്ട് അമ്മാനമാടുക എന്ന് പറഞ്ഞാല്‍ ബിഹാറിലെ ഈ നേതാവിനെക്കുറിച്ച് ഒട്ടും അതിശയോക്തിയാവില്ല. രാജ്യസഭയിലേക്ക് ഏഴാം തവണയും എംപിയായി പോവുകയാണ് മഹേന്ദ്ര രാജാവ് എന്നറിയപ്പെടുന്ന മഹേന്ദ്ര പ്രസാദ്.
എംപിയുടെ ആസ്തി നാലായിരം കോടി രൂപയ്ക്കു മുകളിലാണ്.
മാപ്ര ലബോറട്ടറീസ്, അരിസ്റ്റോ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നീ മരുന്ന് കമ്പനികളുടെ ഉടമയാണ് ഇദേഹം.
സ്വന്തം പേരില്‍ വാഹനമോ ഇന്‍ഷുറന്‍സോ ഇല്ല. 41 ലക്ഷത്തിന്‍റെ സ്വര്‍ണം കയ്യിലുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 2,239 കോടിയുടെ നിക്ഷേപമുണ്ടെന്ന് മഹേന്ദ്ര സിംഗ് നല്‍കിയ സത്യവാംഗ്മൂലത്തില്‍ പറയുന്നു.
1980ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ജഹാനാബാദ് മണ്ഡലത്തില്‍ നിന്ന് ലോക്സഭാംഗമായാണ് മഹേന്ദ്രപ്രസാദിന്‍റെ രാഷ്ട്രീയ തുടക്കം.211 രാജ്യങ്ങള്‍ ഇദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്.