News

സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു

ഭൗതിക ഇതിഹാസം സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു. 76 വയസ്സുണ്ടായിരുന്ന അദ്ദേഹം നാഡീ കോശങ്ങളെ തളര്‍ത്തുന്ന മാരകമായ അമയോട്രോപ്പിക്ക് ലാറ്ററല്‍ സ്‌ക്ലീറോസിസ് എന്ന അസുഖ ബാധിതനായിരുന്നു. ഹോക്കിങ്ങിന്റെ മക്കളായ ലൂസി, റോബോര്‍ട്ട്,ടിം എന്നിവര്‍ പ്രസ്താവനയിലാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്.


അദ്ദേഹം വളരെ വലിയൊരു ശാസ്ത്രഞ്ജനും അസാമാന്യ വ്യക്തിത്വത്തിനുടമയുമായിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും പാരമ്പര്യവും വര്‍ഷങ്ങളോളം നിലനില്‍ക്കും. എന്നന്നേക്കും അദ്ദേഹം ഞങ്ങളുടെ ഓര്‍മയിലുണ്ടാകുമെന്നും മക്കള്‍ വ്യക്തമാക്കി.

1942 ജനുവരി 8ന് ഓക്സ്ഫോര്‍ഡിലാണ് സ്റ്റീഫന്‍ ഹോക്കിങ് ജനിച്ചത്. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിന്‍സും ഇസബെല്‍ ഹോക്കിന്‍സുമായിരുന്നു മാതാപിതാക്കള്‍. 17 ാം വയസില്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി. കേംബ്രിഡ്ജില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് കൈകാലുകള്‍ തളര്‍ന്നു പോകാന്‍ കാരണമായ നാഡീരോഗം അദ്ദേഹത്തെ ബാധിച്ചത്.

ഒരു കോടി കോപ്പികള്‍ വിറ്റഴിച്ച എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം ഹോക്കിങിന്റെ പുസ്തകമാണ്. അദ്ദേഹത്തിന്റെ ജീവിതത്തെ ആധാരമാക്കി 2014 ല്‍ ദ തിയറി ഓഫ് എവരിതിങ് എന്ന പേരില്‍ സിനിമയും ഇറങ്ങിയിരുന്നു.