Auto

പൊളാരി മള്‍ട്ടിക്‌സ് നിര്‍മാണം അവസാനിപ്പിച്ചു

രാജ്യത്തെ ആദ്യ പേഴ്‌സണല്‍ യൂട്ടിലിറ്റി വാഹനം പൊളാരി മള്‍ട്ടിക്‌സ് നിര്‍മാണം അവസാനിപ്പിച്ചു. 2105 ജൂണില്‍ ഐഷര്‍ പൊളാരിസ് കമ്പനിയാണ് ഇന്ത്യയില്‍ പൊളാരി മള്‍ട്ടിക്‌സ് പുറത്തിറക്കിയത്. അമേരിക്ക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പൊളാരിസ് ഇന്‍ഡസ്ട്രീസുമായി ഒന്നിച്ച് ഐഷര്‍ പൊളാരിസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ബ്രാന്‍ഡിന് കീഴിലായിരുന്നു വാഹനനിര്‍മ്മാണ കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്നത്.


ഇന്ത്യയില്‍ പുറത്തിറങ്ങിയ ആദ്യ പേഴ്‌സണല്‍ യൂട്ടിലിറ്റി വാഹനമായിരുന്നു മള്‍ട്ടിക്‌സ്. തുടക്കത്തില്‍ വിപണയില്‍ ലഭിച്ച സ്വീകാര്യത മള്‍ട്ടിക്‌സിന് പിന്നീട് ലഭിച്ചില്ല. നിര്‍മാണം അവസാനിപ്പിച്ചെങ്കിലും നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് സ്‌പെയര്‍ പാര്‍ട്‌സുകളും സര്‍വീസ് കമ്പനി തുടര്‍ന്നും നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഡബിള്‍ ക്യാബിന്‍ പിക്കപ്പുകളെ പോലെ അഞ്ചുപേര്‍ക്ക് യാത്ര ചെയ്യാവുന്ന രീതിയിലാണ് മള്‍ട്ടിക്‌സ് നിര്‍മ്മിച്ചിരുന്നത്. ഫാമിലി, ബിസിനസ്,പവര്‍ ജനറേഷന്‍ എന്നീ രീതിയില്‍ AX+,MX എന്നീ രണ്ടു വേരിയന്റുകളായി നിരത്തിലറിങ്ങിയ പൊളാരിസ് മള്‍ട്ടിക്‌സില്‍ 1918 ലിറ്റര്‍ സ്റ്റോറേജ് സൗകര്യമുണ്ടായിരുന്നു. 652 സിസി ടൂ സിലണ്ടര്‍ ഡീസല്‍ എന്‍ജിന്‍ 3000 ആര്‍പിഎമ്മില്‍ 13ബിഎച്ച്പി 1600 ആര്‍പിഎമ്മില്‍ 37 എന്‍എം ടോര്‍ക്കുമായിരുന്നു.