Middle East

മസ്കറ്റ് വിമാനത്താവളത്തില്‍ യാത്രക്കാര്‍ ചെക്-ഇന്‍ സമയം പാലിക്കാന്‍ നിര്‍ദേശം

പു​തി​യ മ​സ്​​ക​റ്റ്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള ടെ​ർ​മി​ന​ൽ പ്ര​വ​ർ​ത്തനം ആരംഭിക്കുന്നതോടെ യാ​ത്ര​ക്കാ​ർ ചെ​ക്​​-​ഇ​ൻ സ​മ​യം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന്​ നി​ർ​ദേ​ശം. വി​മാ​ന​ക്ക​മ്പ​നി പ്ര​തി​നി​ധി​ക​ളു​ടെ ബോ​ർ​ഡ്​ രാ​ജ്യ​ത്തെ എ​ല്ലാ ട്രാ​വ​ൽ ഏജന്‍റു​മാ​ർ​ക്കും ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കി. വിമാനം പുറപ്പെടുന്ന സമയത്തിനു മൂ​ന്നു​മ​ണി​ക്കൂ​ർ മു​മ്പ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​ണം. വി​സ കാ​ൻ​സ​ൽ ചെ​യ്യാ​നു​ള്ള​വ​രാ​ണെ​ങ്കി​ൽ നാ​ലു​മ​ണി​ക്കൂ​ർ മു​മ്പ്​ എ​ത്ത​ണം. ഇൗ ​സ​മ​യ​ക്ര​മം അ​ന്താ​രാ​ഷ്​​ട്ര, ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വി​സു​ക​ൾ​ക്ക്​ ബാ​ധ​ക​മാ​ണെ​ന്നും നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.

യാ​ത്ര​ക്കാ​ർ​ക്കുള്ള​ ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്ക​ലും വി​മാ​ന​ങ്ങ​ൾ സ​മ​യ​ത്തി​ന്​ പു​റ​പ്പെ​ടു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്ക​ലും ല​ക്ഷ്യ​മി​ട്ടാ​ണ്​ ഇൗ ​തീ​രു​മാ​ന​മെ​ന്ന്​ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​അ​ബ്​​ദു​ൽ റ​സാ​ഖ്. ജെ. അ​ൽ റൈ​സി പ​റ​ഞ്ഞു. അ​ടു​ത്ത ചൊ​വ്വാ​ഴ്​​ച​യാ​ണ്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള ടെ​ർ​മി​ന​ൽ പ്രവര്‍ത്തനമാരംഭിക്കുക. വൈ​കീ​ട്ട്​ 5.30ന്​ ടെ​ർ​മി​ന​ലി​ൽ ആ​ദ്യ വി​മാ​ന​മി​റങ്ങും. ഇ​റാ​ഖി​ലെ ന​ജ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന​മാ​ണ്​ ആ​ദ്യം ഇ​റ​ങ്ങു​ക.

ന്യൂ​ഡ​ൽ​ഹി​യി​ൽ​നി​ന്നും ചെ​ന്നൈ​യി​ൽ​നി​ന്നു​മു​ള്ള വി​മാ​ന​ങ്ങ​ൾ പി​ന്നാ​ലെ​യെ​ത്തും. 6.50ന്​ ​ആ​ദ്യ വി​മാ​നം പ​റ​ന്നു​യ​രും. സ​ലാ​ല, ദു​ബൈ, കു​വൈ​ത്ത്, റി​യാ​ദ്​ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാണ് ടെ​ർ​മി​ന​ലി​ൽ​നി​ന്ന്​ ആ​ദ്യം പു​റ​പ്പെ​ടു​ന്ന സ​ർ​വി​സു​ക​ൾ. ഉ​ച്ച​ക്ക്​ 2.45ന്​ ​സൂ​റി​ച്ചി​ലേ​യ്ക്കുള്ള സ​ർ​വി​സാ​കും നി​ല​വി​ലെ ടെ​ർ​മി​ന​ലി​ൽ​നി​ന്നു​ള്ള അ​വ​സാ​ന സ​ർ​വി​സ്.

3,35,000 സ്​​ക്വ​യ​ർ ഫീ​റ്റ്​ വി​സ്​​തൃ​തി​യു​ള്ള പു​തി​യ ടെ​ർ​മി​ന​ലി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ്രതിവര്‍ഷം 20 ദ​ശ​ല​ക്ഷം യാ​ത്ര​ക്കാ​രെ ഉ​ൾ​ക്കൊ​ള്ളാ​ൻ ശേ​ഷി​യു​ണ്ടാ​കും. വി​മാ​ന​ത്താ​വ​ള​ത്തെ 2020ഒാ​ടെ ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച 20 വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഒ​ന്നാ​യി ഉ​യ​ർ​ത്തു​ക​യാ​ണ്​ സ​ർ​ക്കാ​ർ ല​ക്ഷ്യം.  96 ചെ​ക്ക്​ ഇ​ൻ ക​ണ്ട​റു​ക​ളു​ള്ള പു​തി​യ ടെ​ർ​മി​ന​ലി​ൽ എ​ണ്ണാ​യി​രം വാ​ഹ​ന​ങ്ങ​ൾ​​ പാ​ർ​ക്ക്​ ചെയ്യാനുള്ള സൗകര്യമുണ്ട്.