Trade News

ഫ്രാന്‍സില്‍ റോഡ്‌ ഷോയുമായി കേരള ടൂറിസം; നാളെ ഇറ്റലിയില്‍

ഫ്രഞ്ച് വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ ഫ്രാന്‍സിലെ മാര്‍സിലിയില്‍ റോഡ്‌ ഷോ.
കെടിഡിസി മാനേജിംഗ് ഡയറക്ടര്‍ രാഹുല്‍ ആര്‍ നായര്‍ കേരളത്തിന്‍റെ ടൂറിസം കാഴ്ചകള്‍ വിവരിച്ചു. മാര്‍സിലിയിലെ പതിനഞ്ചോളം പ്രമുഖ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ റോഡ്‌ ഷോയില്‍ പങ്കെടുത്തു.

പാരിസ് കഴിഞ്ഞാല്‍ ഫ്രാന്‍സിലെ വലിയ നഗരമാണ് മാര്‍സലി. ബര്‍ലിന്‍ രാജ്യാന്തര ടൂറിസം മേളക്ക് പിന്നാലെ ഇന്തോനേഷ്യയും മാര്‍സലിയില്‍ റോഡ്‌ ഷോ നടത്തി. ഇന്തോനേഷ്യന്‍ ടൂറിസത്തിന്‍റെ റോഡ്‌ ഷോ ദിവസം തന്നെ നടന്ന കേരള ടൂറിസം വിവരണത്തില്‍ മികച്ച പങ്കാളിത്തമാണ് ടൂര്‍ ബിസിനസുകാരില്‍ നിന്നുണ്ടായത്.
നാളെ ഇറ്റലിയിലെ മിലാനിലാണ് കേരള ടൂറിസം റോഡ്‌ ഷോ. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്.