News

കാഠ്​മണ്ഡുവില്‍ വിമാനം തകർന്നു

ബംഗ്ലാദേശിൽ നിന്ന്​  67 യാത്രക്കാരും 4 ജീവനക്കാരുമായി വന്ന യുഎസ്- ബംഗ്ലാ വിമാനം നേപ്പാള്‍ കാഠ്​മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ തകർന്നു. ധാക്കയിൽ നിന്ന്​ കാഠ്​മണ്ഡുവിലേക്ക്​ പോയ വിമാനമാണ്​ തകർന്നത്. 50 യാത്രക്കാര്‍ മരിച്ചു.

റൺവേയിൽ നിന്നും തെന്നിമാറി​ വിമാനം ലാൻറ്​ ചെയ്​തതിനെ തുടർന്ന്​ തീപിടിച്ച് തകരുകയായിരുന്നു.  തൊട്ടടുത്ത ഫുട്​ബോൾ മൈതാനത്താണ് വിമാനം നിന്നത്​. യാത്രക്കാരെ സുരക്ഷതമായി പുറത്തിറക്കാനും തീയണക്കാനും ശ്രമം തുടരുകയാണ്​. നിലവിൽ 17 യാത്രക്കാരെ രക്ഷപ്പെടുത്തി.

ഉച്ചക്ക്​ ശേഷം രണ്ടരക്ക് ത്രിഭുവൻ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ​ ലാൻഡ്​ ചെയ്യേണ്ടിയിരുന്ന വിമാനമാണ് തകര്‍ന്നത്.