Kerala

കാട് കയറാന്‍ പോകുന്നവര്‍ക്ക് ആറു നിര്‍ദേശങ്ങള്‍

 

തമിഴ്‌നാട് തേനി കൊളുക്ക് മലയില്‍ ഉണ്ടായ തീപിടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ദുരന്ത നിവാരണ സമിതി ട്രെക്കിങ് സംഘങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.ചീഫ് സെക്രട്ടറിയും സംസ്ഥാന ദുരന്ത നിവാരണ മാനേജ്‌മെന്റ് അതോറിറ്റി ചെയര്‍മാനുമായ പി കെ കേശവന്‍ ആണ് ട്രെക്കിങ് സംഘങ്ങള്‍ക്ക് വേണ്ടിയുള്ള ആറു നിര്‍ദേശങ്ങള്‍ അടങ്ങിയ കുറിപ്പ് പുറത്തിറക്കിയത്.

 

  • അനുമതിയില്ലാതെ വനമേഖലയിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം കര്‍ശനമായും നിരോധിച്ചു.
  • വകുപ്പ് മേഖലയുടെ അനുമതിയില്ലാതെ പൊതുജനങ്ങളുമായി വനമേഖലയില്‍ പ്രവേശിക്കുന്ന ഉദ്യോഗസ്ഥരെ ഉടന്‍ സസ്‌പെന്റ് ചെയ്യും.
  • ഡി എഫ് ഒ ,വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശകര്‍ എത്തുന്ന പരിസ്ഥിതി ലോല പ്രദേശങ്ങള്‍ അവലോകനം ചെയ്ത് സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ വീണ്ടും ട്രക്കിങ് ഇടങ്ങള്‍ തുറക്കാവൂ.അത്തരം ഇടങ്ങളുമായി ബന്ധപ്പെട്ട് ചീഫ് കണ്‍സെര്‍വേറ്ററി ഓഫീസറുടെ ഉത്തരവും ഉണ്ടായിരിക്കണം.
  • തുറന്ന് കൊടുക്കുന്ന ട്രെക്കിങ് ഇടങ്ങളില്‍ ഇനി മുതല്‍ സന്ദര്‍ശകര്‍ക്ക് 15 മിനിറ്റ് ദൈര്‍ഘ്യമുള്ള നിര്‍ദേശങ്ങള്‍ നല്‍കണം.
  • വനത്തിലേക്ക് സന്ദര്‍ശകര്‍ എത്തുമ്പോള്‍ അവരുടെ കൈവശം തീപിടിപ്പിക്കുന്ന തരത്തിലുള്ള വസ്തുക്കള്‍ ഇല്ല എന്ന് ഉറപ്പ് വരുത്തും.അത്തരം വസ്തുക്കള്‍ വനത്തിനുള്ളില്‍ പ്രവേശിപ്പിക്കില്ല.
  • സന്ദര്‍ശകര്‍ക്കൊപ്പം സഞ്ചരിക്കുന്ന ഉദ്യോഗസ്ഥരും ജീവനക്കാരും ആവശ്യമായ സുരക്ഷ മുന്‍കരുതല്‍ എടുക്കണം.