India

ഇനി റിസര്‍വ് ചെയ്ത റെയില്‍വേ ടിക്കറ്റും കൈമാറാം

ദീര്‍ഘദൂരയാത്രകള്‍ക്ക് ഇന്ത്യയില്‍ എല്ലാവരും ആശ്രയിക്കുന്നത് ട്രെയിന്‍ ഗതാഗതത്തിനെയാണ്. മിന്‍കൂട്ടി ബുക്ക് ചെയ്ത് യാത്ര ചെയ്യുന്നവരാണ് മിക്കവരും. അങ്ങനെ ബുക്ക് ചെയ്യുന്ന ടിക്കറ്റ് മറ്റൊരാളിന്റെ പേരിലേക്ക് മാറ്റി നല്‍കാനുള്ള സംവിധാനവുമായി റെയില്‍വേ രംഗത്ത് എത്തി.

പ്രധാന സ്റ്റേഷനുകളിലെ ചീഫ് റിസര്‍വേഷന്‍ സൂപ്പര്‍വൈസറിന് സീറ്റോ, ബെര്‍ത്തോ മുന്‍കൂട്ടി ബുക്ക് ചെയ്തത് മാറ്റി നല്‍കാന്‍ സാധിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അതേസമയം, ഇത്തരത്തിലുള്ള അപേക്ഷ ഒറ്റത്തവണത്തേക്കു മാത്രമേ സമ്മതിക്കുകയുള്ളൂ. വിദ്യാര്‍ഥികള്‍, വിവാഹ സംഘം,എന്‍സിസി കേഡറ്റ്‌സ് തുടങ്ങി കൂട്ടത്തോടെ ബുക്കുചെയ്യുമ്പോള്‍ പത്തുശതമാനം പേരുടെ ടിക്കറ്റുകള്‍ മാത്രമേ ഇത്തരത്തില്‍ മാറ്റിയെടുക്കാന്‍ കഴിയൂ എന്നും റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്.

ടിക്കറ്റ് മാറ്റുന്നതിനുള്ള റെയില്‍വേ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശം

യാത്രക്കാരന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെങ്കില്‍, ഡ്യൂട്ടിക്കു പോകുമ്പോള്‍ നിശ്ചിത ട്രെയിനിന്റെ പുറപ്പെടല്‍ സമയത്തിന് 24 മണിക്കൂര്‍ മുന്‍പ് ടിക്കറ്റ് ട്രാന്‍സ്ഫറിന് അവസരമുണ്ടാകും. ആരുടെ പേരിലേക്കാണോ ടിക്കറ്റ് മാറ്റേണ്ടതെന്നടക്കമുള്ള വിവരങ്ങള്‍ 24 മണിക്കൂറിനുമുന്‍പ് എഴുതി തയാറാക്കി അപേക്ഷ നല്‍കണം.

യാത്രക്കാരന് തന്റെ കുടുംബത്തില്‍ തന്നെയുള്ള മറ്റൊരാള്‍ക്കും ടിക്കറ്റ് ട്രാന്‍സ്ഫര്‍ ചെയ്യാം. പിതാവ്, മാതാവ്,സഹോദരന്‍, സഹോദരി, മകന്‍, മകള്‍, ഭര്‍ത്താവ്, ഭാര്യ ഇവരില്‍ ആര്‍ക്കെങ്കിലും മാത്രമേ ടിക്കറ്റ് നല്‍കാന്‍ സാധിക്കൂ. നിശ്ചിത ട്രെയിനിന്റെ പുറപ്പെടല്‍ സമയത്തിനു 24 മണിക്കൂര്‍ മുന്‍പ് ആവശ്യമുന്നയിച്ചുള്ള അപേക്ഷ നല്‍കണം.

അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വിദ്യാര്‍ഥികളുടെ ടിക്കറ്റുകളും ഇത്തരത്തില്‍ മാറ്റി നല്‍കാം..ഇതിനായി നിശ്ചിത ട്രെയിനിന്റെ പുറപ്പെടല്‍ സമയത്തിന് 48 മണിക്കൂര്‍ മുന്‍പ് അപേക്ഷ നല്‍കുമ്പോള്‍ അതേ സ്ഥാപനത്തിലുള്ള മറ്റൊരു വിദ്യാര്‍ഥിക്ക് യാത്ര ചെയ്യാന്‍ സാധിക്കും.

വിവാഹ സംഘത്തിലെ അംഗങ്ങളില്‍ ആര്‍ക്കുവേണമെങ്കിലും ഇത്തരത്തില്‍ ടിക്കറ്റ് മറ്റൊരാള്‍ക്കു നല്‍കാന്‍ കഴിയും. വിവാഹസംഘത്തിന്റെ തലവനെന്നു കണക്കാക്കുന്ന വ്യക്തി ടിക്കറ്റ് ട്രാന്‍സ്ഫറിന് അനുമതി ചോദിച്ച് 48 മണിക്കൂറിനു മുന്‍പ് അപേക്ഷ നല്‍കണം.

നാഷനല്‍ കേഡറ്റ് കോര്‍പ്‌സ് അംഗങ്ങള്‍ക്കും ടിക്കറ്റ് ട്രാന്‍സ്ഫറിനുള്ള അനുമതി ലഭിക്കും. 24 മണിക്കൂറുകള്‍ക്കു മതിയാകും.