Tech

5000 രൂപയ്ക്ക് സ്മാര്‍ട് ഫോണ്‍ ഇറക്കി ഷവോമി

എല്ലാവര്‍ക്കും സ്മാര്‍ട്ട് ഫോണ്‍ എന്നാണ് ഷവോമി എം.ഐ ഫൈവ് എ ഫോണിന്‍റെ തലവാചകം. 5000 രൂപയ്ക്ക് കിടിലന്‍ ഫീച്ചറുകളുമായി വിപണി പിടിക്കാന്‍ ഒരുങ്ങുകയാണ് എം.ഐ ഫൈവ് 137 ഗ്രാം ഭാരമുള്ള കയ്യില്‍ ഒതുങ്ങുന്ന ഈ ഫോണ്‍ ആദ്യ കാഴ്ചയില്‍ തോന്നും ഇതിന്‍റെ ബോഡി മെറ്റല്‍ കൊണ്ടാണെന്ന്. എന്നാല്‍ പ്ലാസ്റ്റിക് കൊണ്ടാണ് ബോഡിയുടെ നിര്‍മാണം.

സ്ക്രീനിനു നല്‍കിയിരിക്കുന്നത് അഞ്ചിഞ്ച് എച്ച്.ഡി ഡിസ്പ്ലേയാണ്. കണ്ണിനു ആയാസമുണ്ടാക്കാത്ത വിധം സ്ക്രീനിലെ വെളിച്ചം ത്വരിതപ്പെടുത്താന്‍ റീഡിംഗ് മോഡ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.13 മെഗാപിക്സല്‍ ആണ് പ്രധാന ക്യാമറ. സെല്‍ഫിക്കായി അഞ്ച് മെഗാ പിക്സല്‍ ക്യാമറയുമുണ്ട്. ഫോണിന്‍റെ മെനുവില്‍ വിസിറ്റിംഗ് കാര്‍ഡ് റീഡര്‍, ക്യു ആര്‍ കോഡ് റീഡര്‍, കോമ്പസ് തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

3000 എം.എ.എച്ച് ബാറ്ററി ശേഷിയുണ്ട് ഈ ഫോണിന്. എട്ടു ദിവസത്തെ സ്റ്റാന്‍ട് ബൈ ടൈം ആണ് കമ്പനി അവകാശപ്പെടുന്നത്. മെമ്മറി രണ്ട് ജിബി ലഭിക്കും. ഓണ്‍ലൈന്‍ സൈറ്റുകളിലെ ഫ്ലാഷ് സെയില്‍ വഴിയാണ് വില്‍പ്പന.