Middle East

ഖത്തര്‍ എയര്‍വേയ്സ് 16 ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങുന്നു

ഈ വര്‍ഷം 16 പ്രധാന വിമാനത്താവളങ്ങളിലേക്കു കൂടി ഖത്തര്‍ എയര്‍വേയ്സ് സര്‍വീസ് ആരംഭിക്കും. ബര്‍ലിന്‍ ഐടിബി ട്രാവല്‍ ഫെയറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഖത്തര്‍ എയര്‍വേയ്സ് സി.ഇ.ഒ അക്ബര്‍ അല്‍ ബെക്കര്‍ ആണ് 2018-19 വര്‍ഷത്തേക്കുള്ള വികസനപദ്ധതികള്‍ പ്രഖ്യാപിച്ചത്.

പുതിയ സര്‍വീസുകളില്‍ പ്രധാനം ലക്സംബര്‍ഗാണ്.ഇവിടെയ്ക്ക് സര്‍വീസ് തുടങ്ങുന്ന ആദ്യ ഗള്‍ഫ് വ്യോമയാന കമ്പനിയാണ് ഖത്തര്‍ എയര്‍വേയ്സ്. യു.കെയിലെ ഗാറ്റ്വിക്ക്, കാര്‍ഡിഫ്, പോര്‍ച്ചുഗലിലെ ലിസ്ബണ്‍, എസ്‌തോണിയയിലെ ടല്ലിൻ, മാൾട്ടയിലെ വല്ലേറ്റ, ഫിലിപ്പീൻസിലെ ദവാവോ, സെബു, മലേഷ്യയിലെ ലങ്കാവി, വിയറ്റ്‌നാമിലെ ഡാ നാങ്‌, തുർക്കിയിലെ ബോദ്രം, അൻതാല്യ, ഹാതേയ്‌, ഗ്രീസിലെ മൈക്കണോസ്‌, തെസ്സലോനിക്കി, സ്‌പെയിനിലെ മലാഗ എന്നിവിടങ്ങളിലേക്കാണ്‌ പുതിയ സർവീസുകൾ.

ലോകത്തിലെ ഏറ്റവുംവലിയ യാത്രാമേളകളിലൊന്നാണ്‌ ഐടിബി ഫെയർ. മേളയിൽ ഖത്തർ എയർവേയ്‌സിന്‍റെ പവിലിയൻ അക്ബര്‍ അൽ ബേക്കർ ഉദ്‌ഘാടനം ചെയ്‌തു. ഖത്തർ സ്‌ഥാനപതി ഷെയ്‌ഖ്‌ സൗദ്‌ ബിൻ അബ്‌ദുൽറഹ്‌മാൻ അൽതാനി ചടങ്ങിൽ സംബന്ധിച്ചു.