Kerala

സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം: മികച്ച നടി പാര്‍വതി , നടന്‍ ഇന്ദ്രന്‍സ് , സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി

കേരള ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇത്തവണ കടുത്ത മത്സരമായിരുന്നു. 25 ചിത്രങ്ങള്‍ അവസാന ഘട്ട മത്സരത്തില്‍ മാറ്റുരച്ചു.  പുരസ്ക്കാരം ലഭിച്ചവരില്‍ 78 ശതമാനം കലാകാരന്മാരും പുതുമുഖങ്ങള്‍ ആണെന്ന് മന്ത്രി എ.കെ ബാലന്‍ പുരസ്ക്കാര പ്രഖ്യാപനത്തില്‍ പറഞ്ഞു. 37ല്‍ 28 പുരസ്ക്കാരങ്ങളും പുതുമുഖങ്ങള്‍ക്കാണ്.

മികച്ച ചിത്രമായി രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത ഒറ്റമുറി വെളിച്ചം  നേടി. മികച്ച ജനപ്രിയ ചിത്രമായി രഞ്ജന്‍ പ്രമോദിന്‍റെ രക്ഷാധികാരി ബൈജു തിരഞ്ഞെടുത്തു. മികച്ച സംസിധായകനായി ഈ.മ. യൗ സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരിയെ തിരഞ്ഞെടുത്തു. ടെക്ക് ഓഫിലെ അഭിനയത്തിന് പാര്‍വതി മികച്ച നടിയായി. ആളൊരുക്കം സിനിമയിലെ അഭിനയത്തിന് ഇന്ദ്രന്‍സ് മികച്ച നടനായി.

തോണ്ടി മുതലും ദൃക്സാക്ഷിയും സിനിമയിലെ അഭിനയത്തിന് അലയന്‍സിയാര്‍ ലോപ്പസ് സ്വഭാവ നടനുള്ള പുരസ്ക്കാരം നേടി. സ്വഭാവ നടിക്കുള്ള പുരസ്ക്കാരം ഈ.മ.ഔ, ഒറ്റമുറി വെളിച്ചം എന്നീ സിനിമകളിലെ അഭിനയത്തിന് പേളി വിത്സണ്‍ നേടി. മികച്ച തിരക്കഥാ കൃത്ത് തോണ്ടി മുതലും ദൃക്സാക്ഷിയും എഴുതിയ സജി പാഴൂര്‍ നേടി. മികച്ച ഗായകര്‍ ഷഹബാസ് അമനും സിതാരയുമാണ്. മികച്ച ബാല താരങ്ങള്‍ക്കുള്ള പുരസ്ക്കാരം മാസ്റ്റര്‍ അഭിനന്ദും ബേബി നക്ഷത്രയും നേടി.

മറ്റു പുരസ്ക്കാരങ്ങള്‍

മികച്ച രണ്ടാമത്തെ കഥാചിത്രം: ഏദൻ
മേക്കപ്പ്മാൻ– രഞ്ജിത്ത് അമ്പാടി (ടേക്ക് ഓഫ്)
ചിത്ര സംയോജകൻ– അപ്പു ഭട്ടതിരി (ഒറ്റമുറി വെളിച്ചം, വീരം)
കലാസംവിധായകൻ– സന്തോഷ് രാമൻ (ടേക്ക് ഓഫ്)
നവാഗത സംവിധായകൻ– മഹേഷ് നാരായണൻ (ടേക്ക് ഓഫ്)
കുട്ടികളുടെ ചിത്രം– സ്വനം
പ്രത്യേക ജൂറി അവാർഡ്(അഭിനയം)– വിനീതാകോശി (ഒറ്റമുറിവെളിച്ചം)
സംഗീതസംവിധായകൻ– എം.കെ. അർജുനൻ (ഭയാനകത്തിലെ ഗാനങ്ങൾ)
ക്യാമറ– മനേഷ് മാധവ് (ഏദൻ)
കലാമൂല്യമുള്ള ജനപ്രിയ സിനിമ– രക്ഷാധികാരി ബൈജു ഒപ്പ്
പശ്ചാത്തല സംഗീതം– ഗോപീസുന്ദർ (ടേക്ക് ഓഫ്)
ഗാനരചയിതാവ്– പ്രഭാവർമ (ക്ലിന്‍റ്)
തിരക്കഥ (അഡാപ്റ്റേഷൻ)– എസ്. ഹരീഷ്, സഞ്ജു സുരേന്ദ്രൻ (ഏദൻ)
വസ്ത്രാലങ്കാരം– സഖി എൽസ (ഹേ ജൂഡ്)
ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ)– അച്ചു അരുൺ കുമാർ (തീരം)
ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ)– എം. സ്നേഹ (ഈട)
നൃത്ത സംവിധായകൻ– പ്രസന്ന സുജിത്ത് (ഹേ ജൂഡ്)
ശബ്ദമിശ്രണം– പ്രമോദ് തോമസ് (ഏദൻ)
ശബ്ദ ഡിസൈൻ– രംഗനാഥ് രവി (ഈ.മ.യൗ)
ലബോറട്ടറി/കളറിസ്റ്റ്– ചിത്രാഞ്ജലി സ്റ്റുഡിയോ, കെ.എസ്.എഫ്.ഡി.സി (ഭയാനകം)
സിങ്ക് സൗണ്ട്– പി.ബി. സ്മിജിത്ത് കുമാർ (രക്ഷാധികാരി ബൈജു ഒപ്പ്)

ടി വി ചന്ദ്രൻ അധ്യക്ഷനായ ജൂറിയാണ്‌ അവാർഡ്‌ നിർണയിച്ചത്‌. ജൂറിയിൽ സംവിധായകരായ ഡോ. ബിജു, മനോജ് കാന, സൗണ്ട് എൻജിനിയർ വിവേക് ആനന്ദ്, കാമറാമാൻ സന്തോഷ് തുണ്ടിയിൽ, സംഗീത സംവിധായകൻ ജെറി അമൽദേവ്, തിരക്കഥാകൃത്ത് ചെറിയാൻ കൽപകവാടി, എഴുത്തുകാരനും നിരൂപകനുമായ ഡോ. എം. രാജീവ്കുമാർ, നടി ജലജ എന്നിവരാണ് അംഗങ്ങൾ.