India

സ്ത്രീകള്‍ക്ക് ബര്‍ത്ത് ഉറപ്പാക്കി ദക്ഷിണ റെയില്‍വേ

ഒറ്റയ്ക്ക് തീവണ്ടിയില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ബര്‍ത്ത് ഉറപ്പാക്കി ദക്ഷിണ റെയില്‍വേ.ആറ് പ്രത്യേക ബര്‍ത്തുകളാണ് ഒരോ കമ്പാര്‍ട്ടുമെന്റിലും മാറ്റി വെയ്ക്കുന്നത്. ഇതില്‍ തേഡ് എ. സി , സെക്കന്റ് എ.സിയിലും മൂന്ന് ബര്‍ത്തുകളാണ്.

 

ഇനി മുതല്‍ സ്ത്രീകള്‍ അടങ്ങിയ സംഘ യാത്രകള്‍ക്ക് പ്രത്യേക ആനുകൂല്യം ലഭിക്കും.
ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് പി എന്‍ ആര്‍ നമ്പറില്‍ പുരുഷ യാത്രികര്‍ ഉണ്ടാവാന്‍ പാടില്ല എന്ന കര്‍ശന നിര്‍ദേശം റെയില്‍ മന്ത്രാലയം പറഞ്ഞിട്ടുണ്ട്.

യാത്രക്കാരുടെ എണ്ണത്തില്‍ ക്രമാതീതമായി തിരക്ക് വരുന്ന സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് ആറു വര്‍ത്ത് അനുവദിക്കാന്‍ കഴിയാതെ വരുന്ന സാഹചര്യത്തില്‍ അവസാന ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ വെയ്റ്റിങ് ലിസ്റ്റിലുള്ള സ്ത്രീകള്‍ക്ക് ആദ്യ പരിഗണന നല്‍കും.

ആര്‍ എ സിയില്‍ സ്ത്രീയുടെ നമ്പര്‍ എത്ര പിന്നിലാണെങ്കിലും ആദ്യമുള്ള ആളിനെ ഒളിവാക്കി അവസരം നല്‍കണമെന്നാണ് റെയില്‍വേ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. സ്ത്രീകള്‍ കഴിഞ്ഞാല്‍ രണ്ടാമത്തെ പരിഗണന മുതിര്‍ന്ന പൗരന്‍മാര്‍ക്കാണ്.

ദക്ഷിണേന്ത്യയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണം മറ്റ് സ്ഥലങ്ങളെക്കാള്‍ കൂടുതലാണ്. ഇത് പരിഗണിച്ചാണ് ദക്ഷിണ റെയില്‍വേയ്ക്ക് മാത്രമായി മന്ത്രാലയം നിര്‍ദേശം നല്‍കിയത്.

എല്ലാ കമ്പാര്‍ട്ട്മെന്റിലും പ്രത്യേകം ബെര്‍ത്ത് ലഭ്യമാക്കുന്നതോടെ സ്ത്രീകള്‍ക്ക് സുഗമമായി യാത്ര ചെയ്യാനാകുമെന്ന് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ പ്രകാശ് പറഞ്ഞു.