Kerala

പരശുറാം എക്‌സ്പ്രസില്‍ പാമ്പ്

ഓടി കൊണ്ടിരുന്ന പരശുറാം എക്‌സ്പ്രസിന്റെ എ സി കമ്പാര്‍ട്ടുമെന്റില്‍ പാമ്പിനെ കണ്ട് ഭയന്ന് വിളിച്ച് യാത്രക്കാരന്‍. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനിലായിരുന്നു സംഭവം.

ട്രെയിന്‍ കടുത്തുരുത്തിയില്‍ എത്തിയപ്പോഴായിരുന്നു പാമ്പിനെ എ സി കോച്ചിനുള്ളില്‍ കണ്ടത്. ഇഴഞ്ഞ് പോകുന്ന പാമ്പിനെ കണ്ട് യാത്രക്കാരന്‍ ഭയന്ന് ഉച്ചത്തില്‍ നിലവിളിച്ചു.

ഇതോടെ മറ്റു യാത്രക്കാര്‍ക്കും ഭയന്ന് സീറ്റില്‍ ചമ്രം പടഞ്ഞിരിപ്പായി. കാല് നിലത്ത് കുത്താതെ മണിക്കൂറുകളോളം ഇരുന്നു. പാമ്പിനെ കണ്ടെത്താന്‍ ശ്രമം തുടര്‍ന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.