Photo Stories

കാണൂ ഈ ഫോട്ടോകള്‍…കാഴ്ചകളൊപ്പിയത് സാദാ മൊബൈലില്‍

ജിഷ്ണു പ്രകാശ്‌

ഫോട്ടോഗ്രാഫിയില്‍ കമ്പമുള്ളവര്‍ മികച്ച ക്യാമറകള്‍ തേടിപ്പോവുകയാണ് പതിവ്. എന്നാല്‍ തിരുവനന്തപുരം ഗവ.ആര്‍ട്സ് കോളജിലെ രണ്ടാം വര്‍ഷ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ഥി ജിഷ്ണു പ്രകാശിന് മികച്ച ക്യാമറ വാങ്ങാന്‍ പണമുണ്ടായില്ല. കയ്യിലുള്ള ജിയോണി എഫ് 103 പ്രോ കൊണ്ട് ഫോട്ടോയെടുത്തു. മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ആര്‍ട്സ് കോളേജ് മുന്നോട്ടു വന്നു. 65 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. നേരത്തെ കോളേജിലെ സ്പോട്ട് ഫോട്ടോഗ്രഫി മത്സരത്തിലും ജിഷ്ണുവിനായിരുന്നു ഒന്നാം സ്ഥാനം. പ്രൊഫഷണല്‍ ക്യാമറ ഇല്ലാത്തതിനാല്‍ സര്‍വകലാശാലാതലത്തില്‍ മത്സരിക്കാനായില്ല. ഹോട്ടല്‍ ജീവനക്കാരനായ അച്ഛന്‍റെയും ഗാര്‍ഹിക തൊഴിലാളിയായ അമ്മയുടെയും വരുമാനം കൊണ്ട് നല്ല ക്യാമറ വാങ്ങാനും ജിഷ്ണുവിന് നിവര്‍ത്തിയില്ല. ഫോട്ടോഗ്രാഫി ആരെങ്കിലും പഠിപ്പിക്കുമെന്നും നല്ല ക്യാമറ വാങ്ങിത്തരാന്‍ സന്മനസുള്ളവര്‍ മുന്നോട്ടു വരുമെന്നുമുള്ള പ്രതീക്ഷയിലാണ് ഈ വിദ്യാര്‍ഥി. ജിഷ്ണു പ്രകാശ് മൊബൈലില്‍ പകര്‍ത്തിയ ചില ചിത്രങ്ങള്‍ കാണാം.