Kerala

കേരളം കാണാന്‍ എത്തുന്നവരില്‍ കൂടുതല്‍ തമിഴ്നാട്ടുകാര്‍

കേരളത്തിന്‍റെ സൗന്ദര്യം കൂടുതല്‍ ആസ്വദിക്കാന്‍ എത്തുന്നത് തമിഴ്നാട്ടില്‍ നിന്നുള്ള സഞ്ചാരികള്‍. വിനോദ സഞ്ചാര വകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം കേരളത്തിലേക്ക് കഴിഞ്ഞ വര്‍ഷമെത്തിയ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ തമിഴ്നാടിനാണ് ഒന്നാം സ്ഥാനം. ടൂറിസം വകുപ്പ് നടത്തിയ പാര്‍ട്ണര്‍ഷിപ്‌ മീറ്റില്‍ ടൂറിസം മാര്‍ക്കറ്റിംഗ് ഡപ്യൂട്ടി ഡയറക്ടര്‍ വി. എസ് അനില്‍കുമാറാണ് കണക്കുകള്‍ പങ്കുവെച്ചത്.

തമിഴ്നാട്ടില്‍ നിന്നുള്ള ടൂര്‍ ഓപ്പറേറ്റര്‍മാരേയും ടൂറിസം മേഖലയിലെ ബിസിനസ്കാരേയും കേരളത്തിലെ വിനോദ സഞ്ചാര മേഖലയിലേക്ക് ക്ഷണിക്കുന്നതിനായി നടത്തിയ പാര്‍ട്ണര്‍ഷിപ്‌ മീറ്റില്‍ 300ലധികം പേര്‍ പങ്കെടുത്തു. ടൂറിസം മേഖലയില്‍ പരസ്പരം സഹകരിച്ചു പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്കായി നടത്തിയ പാർട്ണർഷിപ് മീറ്റ് രാജ്യത്തെ 12 സ്ഥലങ്ങളിലാണു നടത്തുന്നത്. രാജ്യാന്തര തലത്തിൽ 18 വേദികളിലും പരിപാടി നടക്കും.

2017ൽ കേരളത്തിലേക്ക് എത്തിയ വിനോദസഞ്ചാരികളുടെ കണക്കുകളും മറ്റു വിവരങ്ങളും

ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം– 1,46,73520
വിദേശ വിനോദസഞ്ചാരികളുടെ എണ്ണം– 10,90,870
തമിഴ്നാട്ടിൽനിന്നുള്ളവരുടെ എണ്ണം– 1,27,0000
ടൂറിസത്തിൽനിന്നുള്ള വരുമാനം– 26,000 കോടി രൂപ
ടൂറിസത്തിൽനിന്നും ലഭിച്ച വിദേശനാണ്യം– 8,600 കോടി രൂപ