News

ജെഫ് ബെസോസ് ശതകോടീശ്വരന്‍മാരില്‍ ഒന്നാമത്

ഫോബ്സിന്‍റെ ലോക ശതകോടീശ്വരന്മാരുടെ പട്ടികയിൽ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ഒന്നാം സ്ഥാനത്ത്. 110 ബില്യൻ ഡോളറിന്‍റെ (7.15 ലക്ഷം കോടി രൂപ) സ്വത്തുക്കളുമായാണ് ജെഫ് ഒന്നാം സ്ഥാനത്തെത്തിയത്. 100 ബില്ല്യണിലധികം ഡോളര്‍ സമ്പാദ്യത്തോടെ ഒന്നാംസ്ഥാനത്ത് എത്തുന്ന ആദ്യ വ്യക്തിയാണ് ബെസോസ്.

മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് (90 ബില്യൻ ഡോളർ) രണ്ടാം സ്ഥാനത്തും നിക്ഷേപഗുരു വാറൻ ബഫറ്റ് (84 ബില്യൻ ഡോളർ) മൂന്നാമതും ബെർനാട് അർനോൾട്ടും കുടുംബവും (72 ബില്യൻ ഡോളർ) നാലാം സ്ഥാനത്തും ഫെയ്സ്ബുക് സ്ഥാപകൻ മാർക് സുക്കർബർഗ് (71 ബില്യൻ ഡോളർ) അഞ്ചാം സ്ഥാനത്തുമാണ്.

റിലയൻസ് ഇൻഡ്രസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി 2.5 ലക്ഷം കോടി (40 ബില്യൻ ഡോളർ) സ്വത്തുമായി 19ആം സ്ഥാനത്തുണ്ട്. 32000 കോടി രൂപയുടെ (5 ബില്യൻ ഡോളർ) സ്വത്തുക്കളുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയും പട്ടികയിൽ ഇടം നേടി.

പട്ടികയില്‍ ഇടം നേടിയവരിലെ വനിതകളില്‍ വാൾമാർട്ട് ശൃംഖലയുടെ മേധാവി ആലിസ് വാൾട്ടൺ (46 ബില്യൻ ഡോളർ) 16ആം സ്ഥാനത്താണ്. ലോറിയൽ മേധാവി ഫ്രാൻസിസ് ബെറ്റൻകോർട്ട് മെയേസ്, ബിഎംഡബ്ല്യു സഹ ഉടമ സുസെയ്ൻ ക്ലാറ്റൻ, മാർസ് സഹ ഉടമ ജാക്വലിൻ മാർസ് എന്നിവരും പട്ടികയിൽ ഇടം പിടിച്ചു.