Festival and Events

ബര്‍ലിന്‍ ടൂറിസം മേളയ്ക്ക് തുടക്കം: ഇന്ത്യന്‍ പവലിയന്‍ തുറന്നു; മേളയില്‍ ടൂറിസം ന്യൂസ് ലൈവും

ബര്‍ലിന്‍: ലോകത്തെ വലിയ ടൂറിസം മേളകളില്‍ ഒന്നായ ബര്‍ലിന്‍ ടൂറിസം മേളക്ക് തുടക്കം. 10000 ടൂറിസം സ്ഥാപനങ്ങള്‍ മെസേ ബെര്‍ലിന്‍ ഫെയര്‍ഗ്രൗണ്ടിലെ മേളയില്‍ പങ്കെടുക്കുന്നു.ടൂറിസം മേഖലയുമായി ബന്ധപ്പെട്ട ഒരു ലക്ഷത്തോളം സന്ദര്‍ശകര്‍ അഞ്ചു ദിവസത്തെ മേളയ്ക്കെത്തും.

ഇന്ത്യന്‍ പവലിയന്‍ തുറന്നു

ബെര്‍ലിന്‍ ടൂറിസം മേളയില്‍ കേന്ദ്ര ടൂറിസം മന്ത്രായത്തിന്‍റെ ഇന്‍ക്രെഡിബിള്‍ ഇന്ത്യ പവിലിയന്‍ തുറന്നു. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ് പവിലിയന്‍ ഉദ്ഘാടനം ചെയ്തത്. ടൂറിസം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുമന്‍ ബില്ലയും പങ്കെടുത്തു.

ബര്‍ലിന്‍ മേളയില്‍ ടൂറിസം ന്യൂസ് ലൈവും
ബര്‍ലിന്‍ ടൂറിസം മേളയില്‍ ടൂറിസം ന്യൂസ് ലൈവും. പികെ അനീഷ്‌ കുമാറാണ് മേള റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരള ടൂറിസം ഫ്രാന്‍സ്, മിലാന്‍ എന്നിവിടങ്ങളില്‍ നടത്തുന്ന റോഡ്‌ ഷോകളും ടൂറിസം ന്യൂസ് ലൈവിനായി അനീഷ്‌ കുമാര്‍ റിപ്പോര്‍ട്ട് ചെയ്യും.