Middle East

സൗദിയില്‍ സ്ത്രീകള്‍ക്ക് ടൂറിസ്റ്റ് ഗൈഡുകളാകാം

സൗദി അറേബ്യയിൽ സ്ത്രീകൾക്കു ടൂറിസ്റ്റ് ഗൈഡുകളായി ജോലി ചെയ്യാൻ അനുമതി. ഇതിനായി സൗദി ടൂറിസം ആൻഡ് നാഷണൽ ഹെറിറ്റേജ് കമ്മിഷന്‍റെ ലൈസൻസ് ഈ വർഷം മുതൽ അനുവദിക്കും.

എണ്ണ ആശ്രിതത്വം കുറച്ച് സാമ്പത്തിക വൈവിധ്യവൽകരണത്തിനുള്ള സൗദി ദർശനരേഖ 2030 പ്രകാരം ടൂറിസം മേഖലയിൽ വൻതോതിലുള്ള നിക്ഷേപവും തൊഴിലവസരങ്ങളുമാണു ലക്ഷ്യമിടുന്നത്. ഇതിന്‍റെ ചുവടു പിടിച്ചാണു സ്ത്രീകൾക്കു തൊഴിൽ അനുമതിയും നൽകുന്നത്.

എണ്ണായിരം യുവതീയുവാക്കൾക്ക് ഈ മേഖലയിൽ പ്രത്യേക പരിശീലനവും നൽകിക്കഴിഞ്ഞു. 400 വിദ്യാർഥികൾക്കു സ്കോളർഷിപ്പോടെ വിദേശത്തു പഠനസൗകര്യവും ലഭ്യമാക്കി.