Festival and Events

ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യമേളയ്‌ക്കൊരുങ്ങുന്നു

നാവിന് രുചിക്കൂട്ടുകള്‍ ഒരുക്കുവാന്‍ ഒന്‍പതാമത് ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യ (ക്വിഫ്) മേള മാര്‍ച്ച പതിനഞ്ചിന് തുടക്കമാകും. ഷൊറാട്ടണ്‍ ഹോട്ടല്‍ പാര്‍ക്കില്‍ ഖത്തര്‍ ടൂറിസത്തിന്റെ നേതൃത്വത്തിലാണ് പതിനൊന്ന് ദിവസം നീണ്ട് നില്‍ക്കുന്ന മേള നടക്കുന്നത്. മേളയിലെ പ്രധാന സവിശേഷതകള്‍ 117 സ്റ്റാളുകളും, ഭക്ഷണ ട്രക്കുകളും, ട്രോളികളുമാണ്.80,000 മീറ്റര്‍ വിസ്തൃതിയുള്ള പാര്‍ക്കില്‍ നടക്കുന്ന മേളയില്‍ കഴിഞ്ഞ വര്‍ഷത്തിനെക്കാള്‍ പ്രദര്‍ശക പങ്കാളിത്തത്തില്‍ 35 ശതമാനം വര്‍ധനവുണ്ടായി എന്ന് ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ ക്യു.ടി.എ അധികൃതര്‍ അറിയിച്ചു.

രാജ്യത്ത് നടക്കുന്ന ഏക അന്താരാഷ്ട്ര ഭക്ഷ്യമേളയാണ് ക്വിഫ്. ഭക്ഷ്യമേളയിലൂടെ ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള വ്യത്യസ്ത രുചികളും, സാംസ്‌കാരിക അനുഭവങ്ങളുമാണ് സന്ദര്‍ശകര്‍ക്ക് നല്‍കുന്നതെന്നും, കൂടാതെ ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നുള്ള സംസ്‌ക്കാരങ്ങളുടെ ആഘോവും കൂടിയാണ് ഭക്ഷ്യമേളയിലൂടെ നടക്കുന്നതെന്ന് ക്യു.ടി.എ ചീഫ് മാര്‍ക്കറ്റിങ് പ്രമോഷന്‍ ഓഫീസര്‍ റാഷിദ് അല്‍ ഖുറേസി പറഞ്ഞു.

അടുത്ത ഖത്തര്‍ ടൂറിസം മേഖലാ നയമായ 2030ാണ് ക്വിഫില്‍ നിലകൊള്ളുന്നതെന്നും ക്വിഫിലൂടെ ലോകത്തെ രാജ്യം സ്വാഗതം ചെയ്യുന്നു എന്ന സന്ദേശം കൂടി മേളയിലൂടെ പ്രകടമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മേള ആരംഭിക്കുന്ന അന്നു മുതല്‍ അവശേഷിക്കുന്ന ഭക്ഷണം വഹാബ് ഭക്ഷ്യശേഖരണ സേവനം വഴി നന്നായി പായ്ക്ക് ചെയ്ത് നിര്‍ധന വിഭാഗങ്ങള്‍ക്കായി വിതരണം ചെയ്യുമെന്ന് മഷാല്‍ പറഞ്ഞു.

ഇത്തവണ രാജ്യത്തെ വിനോദ, ഹോട്ടല്‍ മേഖലകളുടെ വലിയ പങ്കാളിത്തമാണ് മേളയിലുള്ളത്. കത്താറ ഹോസ്പിറ്റാലിറ്റിയാണ് പ്രധാന പങ്കാളിയെന്നും മഷാല്‍ പറഞ്ഞു. ഭക്ഷ്യമേളയില്‍ ക്യു.ടി.എ.യ്ക്കൊപ്പം ഇതു മൂന്നാംതവണയാണ് പങ്കെടുക്കുന്നതെന്ന് കത്താറ ഹോസ്പിറ്റാലിറ്റി ചീഫ് കോര്‍പ്പറേറ്റ് സര്‍വീസ് ഓഫീസര്‍ സലേം ഗാനിം അല്‍ കുബെയ്സി പറഞ്ഞു.
ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചുള്ള ബോധവത്കരണം, ഖത്തറം സംരംഭകരെ പ്രോത്സാഹിപ്പിക്കല്‍ എന്നിവയെല്ലാമാണ് മേളയുടെ പ്രധാന ലക്ഷ്യം.