News

ഓസ്കര്‍ 2018: ദ് ഷെയ്പ് ഓഫ് വാട്ടർ മികച്ച സിനിമ, ഗാരി ഓൾഡ്മാൻ നടൻ, ഫ്രാൻസിസ് മക്‌ഡോർമണ്ട് നടി

ലോകത്തെ ഏറ്റവും വലിയ സിനിമാ പുരസ്ക്കാരമായ ദ് അക്കാദമിയുടെ 90–ാമത് ഓസ്കർ പുരസക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സിനിമയ്ക്കുള്ള ഓസ്കർ പുരസ്ക്കാരം ‘ദ് ഷെയ്പ് ഓഫ് വാട്ടർ’ നേടി. മികച്ച സംവിധായകനുള്ള  പുരസ്കാരം ‘ദ് ഷെയ്പ് ഓഫ് വാട്ടർ’ സംവിധാനം ചെയ്ത ഗില്ലെർമോ ഡെൽ ടോറൊ നേടി.

മികച്ച സംവിധായകന്‍: ഗില്ലെർമോ ഡെൽ ടോറൊ

‘ഡാർക്കസ്റ്റ് അവർ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഗാരി ഒാൾഡ്മാൻ മികച്ച നടനുള്ള പുരസ്കാരം നേടി. ഇതേ ചിത്രത്തിലെ പ്രകടനത്തിന് ഗോൾഡൻ ഗ്ലോബ്, ബാഫ്ത പുരസ്കാരങ്ങളും ഒാൾഡ്മാൻ നേരത്തെ നേടിയിരുന്നു. മികച്ച നടിക്കുള്ള പുരസ്കാരം ഫ്രാൻസെസ് മക്ഡോർമാൻഡ് നേടി. ‘ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിങ്’, ‘മിസൗറി’ എന്ന ചിത്രങ്ങളിലെ പ്രകടനത്തിനാണ് പുരസ്ക്കാര നേട്ടം. ഇത്തവണത്തെ ഗോൾഡൻ ഗ്ലോബ്, ബാഫ്ത പുരസ്കാരങ്ങൾ മക്ഡോർമാൻഡിനു ലഭിച്ചിരുന്നു.   മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ‘ഗെറ്റ് ഔട്ട്’ എന്ന ചിത്രത്തിന്‍റെ രചന നിർവഹിച്ച ജോർദാൻ പീലെ നേടി.

മികച്ച നടി: ഫ്രാൻസെസ് മക്ഡോർമാൻഡ്

മികച്ച സഹനടനുള്ള പുരസ്കാരമാണ് ആദ്യം പ്രഖ്യാപിച്ചത്. ‘ത്രീ ബിൽബോർഡ്സ് ഒൗട്ട്സൈഡ് എബ്ബിങ്’, ‘മിസൗറി’ എന്ന ചിത്രത്തിലെ അഭിനയത്തിന് സാം റോക്ക്‌വെൽ പുരസ്കാരം നേടി. ‘ഐ’, ‘ടോണിയാ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് അലിസൺ ജാനി മികച്ച സഹനടിക്കുള്ള പുരസ്കാരവും കരസ്ഥമാക്കി.

മികച്ച നടന്‍: ഗാരി ഒാൾഡ്മാൻ

രണ്ടാം ലോകയുദ്ധ പശ്ചാത്തലത്തിലുള്ള ക്രിസ്റ്റഫർ നോലന്‍റെ ‘ഡൻകിർക്’ മൂന്നു പുരസ്കാരങ്ങളും ‘ബ്ലേ‍ഡ് റണ്ണർ 2049’ രണ്ടു പുരസ്കാരങ്ങളും നേടി. മെക്‌സിക്കൻ സംവിധായകനായ ഗില്യർമോ ദെൽ തോറോയുടെ പ്രണയകഥ ‘ദ് ഷെയ്പ് ഓഫ് വാട്ടര്‍’ നാലു പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.മികച്ച ശബ്ദമിശ്രണത്തിനും സൗണ്ട് എഡിറ്റിങ്ങിനും ഫിലിം എഡിറ്റിങ്ങിനുമുള്ള പുരസ്കാരങ്ങളാണു ‘ഡൺകിർക്ക്’ നേടിയത്.  ഛായാഗ്രഹണത്തിനും വിഷ്വൽ ഇഫെക്റ്റ്സിനുമുള്ള പുരസ്കാരങ്ങൾ ‘ബ്ലേഡ് റണ്ണറിനു’ ലഭിച്ചു. മികച്ച സംഗീതത്തിനും സംവിധായകനും മികച്ച സിനിമയ്ക്കും പ്രൊഡക്ഷൻ ഡിസൈനിനുമുള്ള പുരസ്കാരങ്ങളാണ് ‘ദ് ഷെയ്പ് ഓഫ് വാട്ടർ’ നേടിയത്.

മികച്ച തിരക്കഥാകൃത്ത്: ജോർദാൻ പീലെ

24 വിഭാഗങ്ങളിലാണ് പുരസ്കാരങ്ങള്‍ നൽകുന്നത്. 13 നാമനിർദ്ദേശങ്ങളോടെ ‘ദ് ഷെയ്പ് ഓഫ് വാട്ടര്‍’ മുന്നിൽ. എട്ടു നോമിനേഷനുകളുമായി ‘ഡൻകിർക്ക്’ ആണ് രണ്ടാം സ്ഥാനത്ത്.