Tech

ഇനി ശബ്ദവും സ്റ്റാറ്റസാക്കാം പുതിയ പരീക്ഷണവുമായി ഫേസ്ബുക്ക്

 

പുത്തന്‍ പരീക്ഷണവുമായി ഫേസ്ബുക്ക് വീണ്ടും രംഗത്ത്. സ്റ്റാറ്റസ് അപ്‌ഡേഷന്‍ ബാറില്‍ ഇനി മുതല്‍ ശബ്ദ സ്റ്റാറ്റസുകള്‍ കൂടി ചേര്‍ക്കാം. സ്റ്റാറ്റസ് അപ്‌ഡേഷന്‍ ബാറില്‍ ‘ആഡ് വോയിസ് ക്ലിപ്പ്’ എന്ന മെനു വരുന്നോടെ ഇനി മുതല്‍ ചെറു സന്ദേശങ്ങള്‍ കൂടി ചേര്‍ക്കുമെന്നാണ് ഫേസ്ബുക്ക് പുറത്ത് വിട്ട വിവരം.

പുതിയ ഫീച്ചര്‍ ഫെയ്‌സിബുക്കില്‍ പരീക്ഷിച്ചത് ഇന്ത്യക്കാരനായ അഭിഷേക് സക്‌സേനയുടെ ടൈംലൈനിലാണ് .തുടര്‍ന്ന് ടെക്ക് ക്രഞ്ച് വഴി ഔദ്യോഗികമായി പ്രഖ്യാപിച്ചു. തികച്ചും വ്യത്യസ്തമായ പ്രതികരണമാണ് ടെക്ക് ക്രഞ്ച് നല്‍കിയത്.

ഫേസ്ബുക്ക് തങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബങ്ങളുമായി വിശേഷങ്ങള്‍ പങ്കുവെയ്ക്കാനും ബന്ധിപ്പിക്കുവാനും എപ്പേഴും പ്രവര്‍ത്തിക്കുന്നു. ആധികാരികമായി പ്രവര്‍ത്തിക്കുന്ന ഫേസ്ബുക്ക് വോയ്‌സ് ക്ലിപ്പുകള്‍ കൂടി അവതരിപ്പിക്കുന്നതോടെ തങ്ങളെത്തന്നെ പ്രകടിപ്പിക്കാന്‍ പുതിയൊരു മാര്‍ഗമായി സാധിക്കുമെന്ന് ടെക്ക് ക്രഞ്ച് പറഞ്ഞു.