Middle East

ഒട്ടകങ്ങള്‍ ഓടും അറേബ്യ; ഒട്ടക ഓട്ട മത്സരത്തിന് തുടക്കമായി

ദോഹ: രാജ്യത്തെ ഏറ്റവും ചിലവേറിയ മേളകളിലൊന്നായ അറേബ്യന്‍ ഓട്ടമത്സരത്തിന് തുടക്കമായി. അല്‍ ഷഹാനിയ ഒട്ടക റേസ് ട്രാക്കിലാണ് മത്സരം നടക്കുന്നത്.

പന്ത്രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന മത്സരത്തിന്റെ ഒടുവില്‍ വിജയിയായി എത്തുന്നവര്‍ക്ക് പിതൃ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ വാളാണ് സമ്മാനം.

മത്സരം ആരംഭിച്ച ആദ്യ ദിവസം 26 റൗണ്‍ുകളാണ് ഉണ്ടായിരുന്നത്. നാല് മുതല്‍ അഞ്ച് കിലോമീറ്റര്‍ വരെയുള്ള ഓട്ടമത്സരങ്ങളാണ് ആദ്യ ദിനം നടന്നത്.

അറേബ്യയിലെ പരമ്പരാഗത കായികയിനമായ ഒട്ടകങ്ങളുടെ ഓട്ടമത്സരം കാണാന്‍ നിരവധി പേരാണ് എത്തുന്നത്. മത്സരം മാര്‍ച്ച 14ന് അവസാനിക്കും.