Middle East

വീസ സേവനങ്ങള്‍ നല്‍കുന്ന അമര്‍ സെന്ററുകള്‍ എഴുപതാക്കി ഉയര്‍ത്തും

 

എമ്‌റേറ്റില്‍ വിസ സേവനങ്ങള്‍ നല്‍കുന്ന അമര്‍ സെന്ററുകള്‍ ഈ വര്‍ഷം അവസാനത്തോടെ എഴുപതാക്കി ഉയര്‍ത്താന്‍ തീരുമാനമായെന്ന് താമസ കുടിയേറ്റ വകുപ്പ്. ദുബൈയില്‍ നിലവില്‍ 21 അമര്‍ സെന്ററുകളാണ് ഉള്ളതെന്ന് ദുബൈ ജനറല്‍ ഡയറക്ടര്‍ ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് മേധാവി മേജര്‍ ജനറല്‍ മുഹമ്മര്‍ അഹമ്മദ് അമര്‍ മര്‍റി അറിയിച്ചു.

താമസ കുടിയേറ്റ വകുപ്പിന്റെ ഓഫീസുകളില്‍ പോകാതെ വീസ ഇടപാടുകള്‍ പൂര്‍ണമായി നടത്താനാകും എന്നതാണ് അമര്‍ കേന്ദ്രങ്ങളുടെ സേവനം. തുടക്കത്തില്‍ 15 അമര്‍ സെന്ററുകളായി ആരംഭിച്ചത് ഈ അടുത്തയിടെയാണ് ആറു പുതിയ കേന്ദ്രങ്ങള്‍ കൂടി തീരുമാനിച്ചത്. ഈ വര്‍ഷം അവസാനമാകുന്നതോടെ എഴുപതായി ഉയര്‍ത്തുമെന്ന് അറിയിച്ചു.

പ്രതിദിനം ആറായിരം ഇടപാടുകളാണ് അമര്‍ സെന്ററുകള്‍ വഴി നടക്കുന്നത്.കേന്ദ്രങ്ങളുടെ കാര്യശേഷി വര്‍ധിപ്പിക്കാനുള്ള പരിഗണനയിലാണ്. പ്രവര്‍ത്തനശേഷി പര്‍ധിപ്പിച്ച് ദിനംപ്രതി ആയിരത്തോളം ആളുകള്‍ക്ക് ജോലി നല്‍കാനാകുമെന്നാണ് മേജര്‍ ജനറല്‍ മുഹമ്മര്‍ അഹമ്മദ് അമര്‍ മര്‍റി പറഞ്ഞു.