Auto

ടൊയോട്ട യാരിസ് ബുക്കിങ് അടുത്ത മാസം

 

വാഹനനിര്‍മ്മാതാക്കളില്‍ മുന്‍നിര താരമായ ടൊയോട്ട ബി ഹൈ സെഗ്മെന്റ് ഡെസാനായ യാരിസിന്റെ ഇന്ത്യിലെ ബുക്കിങ് ഏപ്രിലില്‍ ആരംഭിക്കും. ഏപ്രലില്‍ ബുക്ക് ചെയ്ത വാഹനം മേയ് മാസത്തില്‍ നിരത്തിലറങ്ങും. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ ഡെപ്യൂട്ടി മാനേജര്‍ എന്‍ രാജ കൊച്ചിയില്‍ സംഘടിപ്പിച്ച യാരിസിന്റെ എക്‌സ്‌ക്ലൂസിവ് പ്രവ്യുവിനെത്തിയപ്പോഴായിരുന്നു ഇക്കാര്യം അറിയിച്ചത്.

ടൊയോട്ട നിരയില്‍ എറ്റിയോസിനും കൊറോള ആര്‍ട്ടിസിനും ഇടയിലേക്കാണ് യാരിസ് വരുന്നത്. എറ്റിയോസിനെ അപേക്ഷിച്ച് കുറച്ചുകൂടി സൗകര്യങ്ങളും ഫീച്ചറുകളും യാരിസിനുണ്ട്. കാഴ്ചയ്ക്കും ഭംഗിയേറിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ പെട്രോളില്‍ മാത്രമായിരിക്കും യാരിസ് വരുന്നത്. 108 എച്ച്.പി. കരുത്ത് നല്‍കുന്ന 1.5 ലിറ്റര്‍ ഫോര്‍ സിലിന്‍ഡറാണ് എന്‍ജിന്‍. ബോണസായി ഏഴു മോഡുകളുള്ള സി.വി.ടി. സിക്‌സ് സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സുമുണ്ട്. ഭാവിയില്‍ പെട്രോള്‍ ഹൈബ്രിഡ് വേര്‍ഷന്‍ കൂടി വരുന്നുണ്ട്.

ഏകദേശം എട്ട് ലക്ഷം മുതല്‍ 13.5 ലക്ഷം രൂപ വരെ വില വരുന്ന യാരിസിന് ഏഴ് എസ്.ആര്‍.എസ്. എയര്‍ബാഗുകള്‍, ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം തുടങ്ങി ഒട്ടേറെ സുരക്ഷാ ഫീച്ചറുകളോടെയാണ് എത്തുന്നത്.