India

ഷാര്‍ജയിലേക്ക് പറക്കാം കുറഞ്ഞ ചെലവില്‍

ഷാര്‍ജയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ആകര്‍ഷകമായ ഓഫറുമായി ഷാര്‍ജ ആസ്ഥാനമായ എയര്‍ അറേബ്യ. ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തേക്കു 274 ദിര്‍ഹ (4864 രൂപ)മാണ് വിമാന നിരക്ക്.

ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലേക്ക് 280 ദിര്‍ഹത്തിനും (4970 രൂപ) കോയമ്പത്തൂരിലേക്ക് 350 ദിര്‍ഹത്തിനും (6212 രൂപ) പറക്കാം. ബാംഗ്ലൂരിലേക്ക് 345 ദിര്‍ഹമാണ് (6124 രൂപ) നിരക്ക്.
കൂടാതെ ബെയ്റൂട്ട്, അലക്സാഡ്രിയ, കൊയ്റോ എന്നിവിടങ്ങളിലേക്കും എയര്‍ അറേബ്യ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ദുബൈ ആസ്ഥാനമായ ഫ്ലൈ ദുബൈയിലും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒമാനിലേക്ക് ഇക്കോണമി ക്ലാസിന് 890 ദിര്‍ഹവും ബിസിനസ് ക്ലാസിന് 1420 ദിര്‍ഹവുമാണ് നിരക്ക്. സൗദിയിലേക്ക് ഇക്കോണമി ക്ലാസ്സില്‍ 813 ദിര്‍ഹവും ബിസിനസ് ക്ലാസില്‍ 1985 ദിര്‍ഹാവുമാണ് ടിക്കറ്റ് നിരക്ക്. കുവൈത്തിലേക്ക് ഇക്കോണമി ക്ലാസ്സില്‍ 750 ദിര്‍ഹവും ബിസിനസ് ക്ലാസില്‍ 2590 ദിര്‍ഹവുമാണ് ഫ്ലൈ ദുബൈ ഈടാക്കുന്നത്.