India

ഗോവന്‍ കടലോര കുടിലുകള്‍ക്കെതിരെ മന്ത്രി

കടലോരത്തെ അനധികൃത കുടിലുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഗോവന്‍ ടൂറിസം മന്ത്രി. ബാഗാ സ്വീന്‍ക്വറീം തീരപ്രദേശത്താണ് നിയമം ലംഘിച്ച് കൊണ്ട് കെട്ടിയ കുടിലുകള്‍ക്കെതിരെയാണ് നടപടിയെടുത്തത്.

അനുവദിച്ച സമയത്തിന് ശേഷവും തീരത്ത് കച്ചവടം നടത്തുന്നത് ഗോവന്‍ തീരങ്ങളില്‍ നിയമ ലംഘനമാണ്.ഇങ്ങനെ കച്ചവടം നടത്തുന്നത് ഗോവന്‍ ടൂറിസത്തെ ബാധിക്കും അതു കൊണ്ട് തന്നെ നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടി തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

തീരപ്രദേശ നിവാസികളെ പരാതിയെ തുടര്‍ന്നാണ് മന്ത്രി നടപടിയെടുക്കാന്‍ തീരുമാനിച്ചത്. നടപടിയെ എതിര്‍ത്ത് കൊണ്ട് കച്ചവടക്കാര്‍ നിയമലംഘനം തുടര്‍ന്നാല്‍ അവരുടെ ലൈസന്‍സ് നിര്‍ത്തലാക്കാന്‍ വിനോദ സഞ്ചാര വകുപ്പിന് അധികാരം നല്‍കി കഴിഞ്ഞു.

തീര നിവാസികളുടെ പരാതിയെ തുടര്‍ന്ന് പരാതിക്കാര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍, ഉത്തരവാദിത്തപെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി വടക്ക് പടിഞ്ഞാറന്‍ തീരത്ത് മാത്രമല്ല ഗോവയിലുടനീളം ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.