India

ഈ വിജയം ആ ഓട്ടോയ്ക്ക്

ഉത്തരാഖണ്ഡ് ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി ഓട്ടോറിക്ഷ ഡ്രൈവറുടെ മകള്‍ പൂനം തോടി. 2016ല്‍ നടന്ന പരീക്ഷയുടെ ഫലമാണ് പുറത്ത് വന്നത്.

മകളുടെ വിജയത്തില്‍ അച്ഛന്‍ അശോക് കുമാര്‍ സന്തോഷവാനാണ്. മക്കളുടെ ഭാവിക്കായി എനിക്ക് നല്ല വിദ്യാഭ്യാസം മാത്രമേ നല്‍കാന്‍ സാധിക്കുകയുള്ളായിരുന്നു എന്നാല്‍ കഴിയുന്ന വിധം ഞാന്‍ അവരെ പഠിപ്പിച്ചു.പൂനം ഈ വിജയം കരസ്ഥമാക്കാന്‍ വളരെ കഷ്ടപ്പെട്ടു ഒടുവില്‍ അവള്‍ വിജയം നേടി.ഞങ്ങള്‍ക്ക് അഭിമാനാണ് അവള്‍ – അശോകിന്റെ വാക്കുകള്‍.

എംകോം ബിരുദധാരിയാണ് പൂനം. ജഡ്ജിമാര്‍ക്ക് സമൂഹത്തില്‍ ലഭിക്കുന്ന ബഹുമാനമാണ് എന്നെ ഈ മേഖലയിലേക്ക് അടുപ്പിച്ചതെന്ന് പൂനം പറഞ്ഞു.