Festival and Events

ആറ്റുകാല്‍ പൊങ്കാല ഓസ്‌ട്രേലിയയിലും

പെര്‍ത്ത്: ആറ്റുകാല്‍ പൊങ്കാല കടല്‍ കടന്നും വിശ്വാസികള്‍ നെഞ്ചേറ്റി. പെര്‍ത്തിലെ ബാലമുരുകന്‍ ക്ഷേത്രത്തിലാണ് ഓസ്‌ട്രേലിയന്‍ മലയാളികള്‍ പൊങ്കാലയിട്ടത്. ആറ്റുകാല പൊങ്കാലയോട് അനുബന്ധിച്ചായിരുന്നു പെര്‍ത്തിലെ പൊങ്കാല.

രാവിലെ ഒമ്പതരക്ക് അടുപ്പ് വെട്ടോടെയാണ് ചടങ്ങ് തുടങ്ങിയത്. പെര്‍ത്തിലെ മലയാളി സംഘടനയായ സംസ്കൃതിയായിരുന്നു സംഘാടകര്‍.